ആമീർഖാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ദംഗലിൽ ഗുസ്തി താരമായി അഭിനയിച്ച് രാജ്യമൊട്ടുക്ക് ആരാധകരെ സന്പാദിച്ച താരമാണ് ഫാത്തിമ സന ഷെയ്ക്. ആമീർഖാന്റെ തന്നെ തഗ്സ് ഓഫ് ഹിന്ദോസ്ഥാനിലും ഫാത്തിമ അഭിനയിച്ചിരുന്നു. പിന്നീട് ചില പൊതുചടങ്ങുകളിലും ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ഗോസിപ്പുകളും പ്രചരിച്ചു. ഇരുവരും തമ്മിൽ പ്രണയമാണെന്ന കഥകളാണ് പ്രചരിച്ചത്. ഇപ്പോൾ ഫാത്തിമ തന്നെ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ്.
“”ആളുകൾ അവർക്ക് തോന്നുന്നത് പറയട്ടെ. മുന്പൊക്കെ ടിവിയിൽ എന്നെപ്പറ്റി എന്തെങ്കിലും വാർത്തകൾ വന്നാൽ അതെന്താണെന്ന് എന്റെ അമ്മ തിരക്കുമായിരുന്നു. ആദ്യമൊക്കെ ഇത്തരം വാർത്തകൾ അലോസരപ്പെടുത്തിയിരുന്നു. പിന്നീട് ഇത്തരം കാര്യങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്ന് ഞാൻ മനസിലാക്കി- ഫാത്തിമ പറയുന്നു. ”