ജിമ്മില്‍ നിന്ന് വീട്ടിലേക്ക് വരുന്നതു വഴിയാണ് സംഭവമുണ്ടായത്. ഒരാള്‍ എന്നെ നോക്കി നില്‍ക്കുന്നത് ശ്രദ്ധിച്ചു.
എന്തിനാണ് നോക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അത് തന്റെ ഇഷ്ടം എന്നായിരുന്നു അയാളുടെ മറുപടി.
തുടര്‍ന്ന് തമ്മില്‍ തര്‍ക്കമായി. അതിനിടെ ഇയാള്‍ മുഖത്ത് സ്പര്‍ശിച്ചു. ദേഷ്യം വന്നതോടെ അയാളെ അടിച്ചു.
തിരിച്ച് അയാള്‍ എന്നെയും ഇടിച്ചു. അപ്പോഴാണ് അച്ഛനെ വിളിച്ച് കാര്യം പറയുന്നത്.
രണ്ടു മൂന്നു പേരെ കൂട്ടിയാണ് അച്ഛന് എത്തിയത്. ഇവരെ കണ്ടപ്പോള്‍ അയാള്‍ ഓടി.
എന്റെ മകളെ തൊടുന്നോടാ എന്നു ചോദിച്ച് അച്ഛനും സഹോദരങ്ങളും പിന്നാലെയോടി. -ഫാത്തിമ സന ഷെയ്ഖ്