ഗ്ലാമറസ് വസ്ത്രധാരണ രീതികള്‍ കൊണ്ട് സോഷ്യല്‍ മീഡിയയുടെ ആകര്‍ഷണകേന്ദ്രമായി മാറിയ താരമാണ് മോഡലും നടിയുമായ ഉര്‍ഫി ജാവേദ്.
ഇപ്പോഴിതാ ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണത്തിനെതിരെ ഹത്വ പുറപ്പെടുവിയ്ക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സറുമായ ഫൈസല്‍ അന്‍സാരി.
ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണം മുസ്ളീം സമുദായത്തെ അപമാനിയ്ക്കുന്ന തരത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഫൈസല്‍ അന്‍സാരി ഹത്വ പുറപ്പെടുവിയ്ക്കാന്‍ വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിയ്ക്കുന്നത്.
ഇവര്‍ മരിച്ചാല്‍ പോലും പള്ളിയില്‍ ഖബര്‍ സ്ഥാനം നിരോധിയ്ക്കണമെന്നും ഫൈസല്‍ അന്‍സാരി പറഞ്ഞു.
ഇതിന്റെ പേരില്‍ തന്നെ നിരവധി ട്രോളുകളും, സൈബര്‍ ബുള്ളിയിംഗും നടി നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്.
എന്നാല്‍ താന്‍ ഇസ്ളാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരാന് ആഗ്രഹിയ്ക്കുന്നില്ലെന്നും താന്‍ നിരീശ്വരവാദി ആണെന്നും ഉര്‍ഫി ജാവേദി പറഞ്ഞു.