കൊച്ചിയിലെ ഫോട്ടോഷോപ്പ് ഡിജെ ഫയാസിന്റെ കെണിയില്‍ വീണത് ഇരുപതിലേറെ പെണ്‍കുട്ടികള്‍, വീട്ടമ്മമാരടക്കം പലരും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു, നാണക്കേട് ഭയന്ന് പലരും പരാതി നല്കാന്‍ മടിക്കുന്നു, എന്നിട്ടും പഠിക്കാതെ നമ്മുടെ പെണ്‍കുട്ടികള്‍

കൊച്ചിയിലെ ഹോട്ടലില്‍ ഡിജെ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യല്‍മീഡിയയിലൂടെ പെണ്‍കുട്ടികളുമായി അടുപ്പമുണ്ടാക്കി പീഡിപ്പിച്ചിരുന്ന ഫയാസ് മുബീറിനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇയാള്‍ക്ക് ഇരുപതിലേറെ പെണ്‍കുട്ടികളുമായി അടുപ്പമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പലരും മാനഹാനി ഭയന്ന് മിണ്ടാതെ ഇരിക്കുകയാണ്.

ചേവായൂരില്‍ 17 കാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത് കുമ്പളയിലെ ഫ്രീക്കനിലേക്കാണ്. ഫേസ്ബുക്കിലെ ഫയാസിന്റെ ഫോട്ടോ കണ്ട് മയങ്ങിയാണ് പെണ്‍കുട്ടികളും സ്ത്രീകളും ഇയാളുമായി സൗഹൃദം സ്ഥാപിക്കുന്നത്. പലരും പതിവായി ഫയാസുമായി വാട്സാപ്പ് വഴിയും മെസഞ്ചര്‍ വഴിയും ആശയവിനിമയം നടത്തിയിരുന്നു.


പലര്‍ക്കും പണം നഷ്ടപ്പെട്ടപ്പോള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടവരും ഏറെയാണ്. ഇതില്‍ വിദ്യാര്‍ഥിനികളും ഉണ്ട്. പലരുടെയും സംഭാഷണം, അയച്ച സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ സൈബര്‍ സെല്‍ വീണ്ടെടുത്തിട്ടുണ്ട്. സ്ത്രീകള്‍ക്കൊപ്പമുള്ള ഫയാസിന്റെ അശ്ലീല വീഡിയോയും കണ്ടെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

എറണാകുളത്തെ മുന്തിയ ഹോട്ടലിലെ ഡിജെയാണ് താനെന്ന് പറഞ്ഞാണ് ഫയാസ് സ്ത്രീകളെ വലയില്‍ വീഴ്ത്തിയത്. ഫയാസിന് രണ്ടായിരത്തിലധികം പെണ്‍ സുഹൃത്തുക്കളാണ് ഫേസ്ബുക്കിലുള്ളത്. ഇയാള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കാനായി തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ഇട്ടിരുന്നത്. മാത്രമല്ല മോഷ്ടിച്ച ബൈക്കിലായിരുന്നു ഫയാസിന്റെ കറക്കം. ഇയാള്‍ ആഡംബര ജീവിതം നയിക്കുന്നതിനുള്ള പണം കണ്ടെത്തിയിരുന്നത് തട്ടിപ്പ് വഴികളിലൂടെയായിരുന്നു.

എറണാകുളം കുമ്പള സ്വദേശിയായ ഫയാസ് രണ്ട് സെന്റിലെ ചെറിയ കൂരയിലായിരുന്നു താമസം. വീടിനടുത്തുള്ള മുന്തിയ ഹോട്ടലില്‍ ഡി.ജെയായി ജോലി നോക്കുന്നുണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ പത്ത് മാസമായി ഇയാള്‍ കോഴിക്കോട് നഗരത്തിലെ സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പഠിക്കുകയായിരുന്നു. ഇതിനിടയിലാണ് പതിനേഴുകാരിയെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി മാറുകയും പിന്നീടു നാടുവിട്ട് ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ജീവിതച്ചെലവിനും ബൈക്കില്‍ ഇന്ധനം നിറയ്ക്കാനുള്ള തുകയുമെല്ലാം പതിനേഴുകാരിയും സ്ത്രീ സുഹൃത്തുക്കളുമാണ് നല്‍കിയിരുന്നത്. ഒരാഴ്ച മുമ്പ്് പതിനേഴുകാരിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെതിരെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. അറസ്റ്റു വാര്‍ത്ത പുറത്തായതോടെ ഫയാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ ആളുകളുടെ അസഭ്യവര്‍ഷമാണ്. അണ്‍ഫ്രണ്ട് ചെയ്ത് രക്ഷപ്പെട്ടവരും കുറവല്ല.

Related posts