കോട്ടയം: ഫസൽ വധക്കേസിൽ ഡിവൈഎസ്പി രാധാകൃഷ്ണന്റെ അന്വേഷണറിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്നു മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ഫസൽ വധവുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഇടപ്പെട്ടു എന്നു പറയുന്നത് സത്യമാണെങ്കിൽ, അങ്ങേയറ്റം ക്രൂരമായ നടപടിയാണ്. ഈ വിഷയത്തിൽ സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിൽ കോടിയേരി ബാലകൃഷ്ണനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
ഇതേത്തുടർന്നാണ് അന്വേഷണം വഴിത്തിരിച്ചുവിട്ടത്. കേസ് അന്വേഷണത്തിൽ ഇടപെട്ടുകൊണ്ടു ഡിജിപി വയർലെസ് സന്ദേശം അയച്ചിരുന്നുവെന്നും തിരുവഞ്ചൂർ ആരോപിച്ചു.