കണ്ണൂര്‍: ഫസല്‍ വധക്കേസിലുള്‍പ്പെടെ വെളിപ്പെടുത്തല്‍ നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിനെ അറസ്റ്റുചെയ്ത സംഭവത്തില്‍ ഡിെൈവസ്പിമാരായ പി.പി.സദാനന്ദനും പ്രിന്‍സ് ഏബ്രഹാമിനുമെതിരേ നവമാധ്യമങ്ങളിലൂടെയും അല്ലാതെയും നടക്കുന്ന ഭീഷണികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പോലീസ് അസോസിയേഷന്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, സബോര്‍ഡിനേറ്റ് സര്‍വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടകള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആദ്യമായാണ് പോലീസ് ഉദ്യാഗസ്ഥര്‍ക്കെതിരേയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരേ പോലീസ് സംഘടനകള്‍ സംയുക്തമായി രംഗത്തുവരുന്നത്. കിഡ്‌നി സ്‌റ്റോണിന് ചികിത്സിച്ചുകൊണ്ടിരിക്കുന്ന സുബീഷിനെ അറസ്റ്റിലായ ശേഷം മൂത്രതടസത്തെ തുടര്‍ന്ന് രണ്ടുതവണ ഡോക്ടറെ കാണിച്ചിരുന്നു.
റിമാന്‍ഡിലായ ശേഷവും ചികിത്സ തേടിയിരുന്നു. ഇയാളെ പോലീസ് മര്‍ദിച്ചുവെന്നത് കെട്ടുകഥയാണ്. ഒരു അഭിഭാഷകനാണ് ഇതിനു പിന്നില്‍. ഇയാള്‍ക്കെതിരെ ബാര്‍ കൗണ്‍സിലിന് സംഘടനാതലത്തില്‍ പരാതി നല്‍കും. നിരവധിക്രിമിനല്‍ സംഘങ്ങള്‍ രണ്ട് ഡിവൈഎസ്പിമാര്‍ക്കെതിരേയും ഭീഷണി മുഴക്കുന്ന സാഹചര്യത്തിലാണ് തങ്ങള്‍ പ്രസ്താവനയുമായി രംഗത്തുവരേണ്ടി വന്നിട്ടുള്ളതെന്ന് ഉന്നത പോലീസ് ഉദ്യാഗസ്ഥന്‍ പറഞ്ഞു. സുബീഷിനെ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം പരിശോധിക്കണം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടങ്ങിയ സംഘം സുബീഷിനെ കാണുകയും സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുകയും വേണം.നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. നിഷ്പക്ഷമായ നിരവധി കേസന്വേഷണങ്ങള്‍ നടത്തിയിട്ടുള്ള നല്ല ട്രാക്ക് റെക്കോര്‍ഡുള്ള ഡിവൈഎസ്പിമാര്‍ക്കെതിരേയാണ് ഇപ്പോള്‍ ഭീഷണി ഉയര്‍ന്നിട്ടുള്ളത്.
ജീവിതകാലം മുഴുവന്‍ കോടിതി കയറേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഒറ്റ തിരിഞ്ഞ് അക്രമിക്കുകയാണ്‌ചെയ്യുന്നത്. ഭീഷണിയിലൂടെ ഇവരെ ഔദ്യോഗീക കൃത്യനിര്‍വ്വഹണത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള നീക്കം നടത്തുന്നവര്‍ക്കെതിരേ നടപടി കര്‍ശന നടപടി തന്നെ സ്വീകരിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.