പ്രേക്ഷകർക്ക് വല്ലാത്ത മാറ്റം വന്നിട്ടുണ്ട്. ഞാൻ ഇനി സംവിധായകൻ ആകണമെങ്കിൽ ഞാൻ ആദ്യം ഒരു വിദ്യാർഥിയാകണം. സംവിധാനം ഒന്നുകൂടി പഠിക്കണം.
അതിനുള്ള മാർഗം പ്രൊഡ്യൂസ് ചെയ്യുക എന്നുള്ളതാണ്. പ്രേക്ഷകരുടെ പ്രതികരണം മനസിലാക്കണം. ഇങ്ങനെ ഒരു ചിത്രം ചെയ്യണമെന്ന് ഫഹദിനോട് പറഞ്ഞിരുന്നു.
മലയൻകുഞ്ഞിന്റെ കഥ കേട്ടപ്പോൾത്തന്നെ ആരും കൈവച്ചിട്ടില്ലാത്ത സബ്ജക്ട് ആണെന്നു തോന്നി. സിനിമയിലേക്കു തിരിച്ചുവരാനുള്ള കളരിയായിരുന്നു മലയൻകുഞ്ഞ്.
ഒരു സംവിധായകൻ മകനെ ഇൻട്രഡ്യൂസ് ചെയ്തുകളയാമെന്ന് കരുതിയല്ല ഫഹദിനെ കൊണ്ടുവന്നത്. രണ്ടു മൂന്നു ദിവസം ഫഹദിനെ ഇന്റർവ്യൂ ചെയ്ത് അത് പലരേയും കാണിച്ചു.
മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെ പലരേയും കാണിച്ചു. പയ്യൻ കൊള്ളാമല്ലോയെന്ന് പറയിപ്പിച്ച ശേഷമാണ് ഫഹദിനെ ഇൻട്രഡ്യൂസ് ചെയ്തത്. നിർഭാഗ്യവശാൽ ചിത്രം പരാജയപ്പെട്ടു.
പിന്നാലെ ഫഹദ് പഠിക്കാനായി അമേരിക്കയിലേക്കു പോയി. ഫഹദ് ഒളിച്ചോടി പോയോ എന്ന് ചോദിച്ചവരോട് അവന്റെ മേഖല സിനിമയാണ്, അവൻ തിരിച്ചുവരും എന്നാണ് ഞാൻ പറഞ്ഞത്.
അവൻ തിരിച്ചുവന്നു. അവന് ടാലന്റ് ഉണ്ടെന്ന് കണ്ടെത്തിയതുകൊണ്ടാണ് അവനെവച്ച് സിനിമ എടുത്തത്. അതൊരു നിമിത്തമാണ്. ഫഹദിലൂടെ ഞാൻ തിരിച്ചുവന്നു. പിതാവിന് കിട്ടുന്ന ഒരു ഭാഗ്യമാണിത്. -ഫാസിൽ