ചൂടേറിയ ഈ കാലാവസ്ഥയില്‍ മനുഷ്യര്‍ക്കുപോലും പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ഈ അവസ്ഥയില്‍ മൃഗങ്ങളുടെ കാര്യം എന്തായിരിക്കും. മൃഗശാലയില്‍ കഴിയുന്ന മൃഗങ്ങള്‍ പോലും സൂര്യഘാതമേറ്റ് ചത്തുപോവുന്ന അവസ്ഥയാണുള്ളത്. പല മൃഗശാലകളിലും നിന്നും നിരവധി മൃഗങ്ങള്‍ ചത്തുകഴിഞ്ഞു.
ഇതിനൊരു പരിഹാരം എന്ന നിലക്കാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ പക്ഷികളെയും മൃഗങ്ങളെയും രണ്ടുനേരം കുളിപ്പിക്കുന്നതിനും കൂടുകളില്‍ ഫാന്‍ സ്ഥാപിക്കുന്നതിനും ഉത്തരവായത്. പ്രത്യേകം നിയോഗിച്ച ജീവനക്കാരായിരിക്കും മൃഗങ്ങളെ കുളിപ്പിക്കുക. തണല്‍ ഉറപ്പാക്കുന്നതിനുവേണ്ടി കൂടുകളില്‍ പ്രത്യേകം ഷെഡുകളും സ്ഥാപിക്കും.
ഇവിടത്തെ നീലക്കാളയുടെ കൂട്ടിലും ഫാന്‍ സ്ഥാപിച്ചു. വിശാലമായ തുറന്നകൂട്ടിലാണ് നീലക്കാളകളെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇവയുടെ കൂട്ടില്‍ ഫാനിന് പുറമെ വിവിധയിടങ്ങളിലായി വെള്ളം സ്പ്രേ ചെയ്യുന്നതിന് സ്‌പ്രേയറുകളും ഒരുക്കിയിട്ടുണ്ട്.
കടുവ, പുലി, സിംഹം എന്നിവയെയും കുളിപ്പിക്കും. കൂടുകള്‍ക്കകത്തുള്ള ടബ്ബുകളില്‍ മൃഗങ്ങള്‍ക്ക് ഇറങ്ങി കുളിക്കാനായി വെള്ളവും നിറച്ചിട്ടുണ്ട്. കുറുക്കന്‍, റിയ, മാന്‍വര്‍ഗ്ഗങ്ങള്‍, മ്ലാവ് എന്നിവയെയും വെള്ളം സ്പ്രേ ചെയ്ത് കുളിപ്പിക്കുന്നുണ്ട്.
അനകോണ്ട പാമ്പുകള്‍ക്ക് തണുപ്പുള്ള അവസ്ഥയിലെ ജീവിക്കാനാകൂ. ഇവയെ പാര്‍പ്പിച്ചിരിക്കുന്ന കൂട്ടില്‍ എയര്‍ കണ്ടീഷനു പുറമേ വെള്ളംനിറച്ച ടാങ്കുകളുമുള്ളതിനാല്‍ ഇവയ്ക്ക് ചൂട് പ്രശ്നമല്ല. വനംവകുപ്പുമായി ചേര്‍ന്ന് കൂടുതല്‍ മരത്തൈകള്‍ മൃഗശാലയിലും സമീപത്തും നട്ടുപിടിപ്പിക്കുമെന്നും അധികൃതര്‍ അറിയിക്കുന്നു.