കാട്ടാക്കട : മുഖ്യമന്ത്രിയ്ക്ക് എതിരെ ഫേസ്ബുക്കിൽ കമന്റിട്ട രണ്ടു പേർക്ക് എതിരെ വിളപ്പിൽശാല പോലീസ് സ്റ്റേഷൻ കേസെടുത്തു. പുളിയറക്കോണം സ്വദേശികളായ ബിജെപിക്കാരായ രാഹുൽ, രാജേഷ്ബാബു എന്നിവർക്ക് എതിരെയാണ് കേസെടുത്തത്.ഫേസ് ബുക്കിൽ വന്ന ഒരു പോസ്റ്റിൽ ഇരുവരും കമന്റ് ഇടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്ഐക്കാർ പോലീസിൽ പരാതി നൽകി. തുടർന്ന് ഇന്നലെ രാത്രിയിൽ പോലീസ് കേസെടുത്തത്.
മുഖ്യമന്ത്രിക്ക് എതിരെ കമന്റിട്ട രണ്ടുപേർക്കെതിരെ കേസ്; ഡിവൈഎഫ്ഐയുടെ പരാതിയിലാണ് ഇരുവർക്കുമെതിരേ കേസെടുത്തത്
