ഒരു കുടുംബത്തില്‍ താമസിക്കുന്നവര്‍ തമ്മില്‍ രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുക സ്വാഭാവികമാണ്. അതിന് ഉദാഹരണമായുള്ള നിരവധി സിനിമകള്‍ പോലും പല കാലഘട്ടത്തിലും ഇറങ്ങിയിട്ടുമുണ്ട്. എന്നാല്‍ അതിലൊന്നും തന്നെ രാഷ്ട്രീയ വിഷയങ്ങളില്‍ ഭാര്യാഭര്ത്താക്കന്മാര്ക്കുള്ള അഭിപ്രായ വ്യത്യാസങ്ങളും തുടര്‍ന്നുണ്ടാവാനിടയുള്ള രസകരമായ കാര്യങ്ങളും വിഷയമാക്കിയിട്ടില്ല.
എന്നാല്‍ രാഷ്ട്രീയ ചായ്വിന്റെ പേരില്‍ ഒരു ദമ്പതികള്‍ തമ്മിലുള്ള ‘അടി’യാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഭാര്യ ഫേസ്ബുക്കില്‍ നിന്ന് ബ്ലോക്ക് ചെയ്തുവെന്ന യുവാവിന്റെ പോസ്റ്റാണ് ആദ്യം ശ്രദ്ധേയമായത്. വനിതാ മതിലിന് വിരുദ്ധമായി അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിലാണ് യുവാവിനെ ഫേസ്ബുക്കില്‍ നിന്ന് ഭാര്യ ബ്ലോക്ക് ചെയ്തത്.
ബംഗളൂരുവിലുള്ള മലയാളി ദമ്പതികളാണ് വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. മതം തലക്ക് പിടിച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാനാവില്ല .. അവിടെ പിന്നെ രക്തബന്ധത്തിനോ സൗഹൃദങ്ങള്‍ക്കോ സ്ഥാനമില്ല.. മതവിശ്വാസത്തില്‍ സൂക്ഷമത പാലിക്കാത്തതിനു സ്വന്തം അമ്മയെ തീവെച്ച് കൊന്ന ജിഹാദിയുടെ കഥ ഇറാക്ക് യുദ്ധകാലത്ത് അവിടെനിന്ന് കേട്ടിട്ടുണ്ട് … അത് വെച്ച് നോക്കിയാല്‍ കമ്മിവിശ്വാസി ഭര്‍ത്താവിനെ ഫേസ്ബുക്കില്‍ നിന്ന് ബ്ലോക്കിയതൊക്കെ എത്ര നിസ്സാരം .. ജയ് കമ്മൂഞ്ചലിസം .. ജയ് പിഞ്ഞാണം വിജ്യന്’ – എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ഇതിന് പിന്നാലെ, ‘ഇടത് അനുഭാവികള്‍ പ്ലീസ് ഒഴിഞ്ഞു പോകൂവെന്ന് പോസ്റ്റിട്ടവരെയൊക്കെ ഒഴിവാക്കി കൊടുത്തിട്ടുണ്ട്. ലാല്‍സലാം എന്ന് ഭാര്യയും ഫേസ്ബുക്കില്‍ കുറിച്ചു. ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ ഒന്നു കൂടെ പോസ്റ്റ് മിനുക്കി. അതിങ്ങനെയായിരുന്നു..’പെണ്ണ് കാണാന്‍ വന്നപ്പോ നല്ല ബുദ്ധി ഞാന്‍ തന്നെ ഉപദേശിച്ചത് ആണ്. പഠിക്കുന്ന കോളേജിലും നാട്ടിലും നന്നായിട്ട് അന്വേഷിച്ചിട്ടും ആലോചിച്ചിട്ടും മതിയെന്ന്. കേട്ടില്ല. വിപ്ലവം സ്സ്വന്തം വീട്ടില്‍ നിന്ന് തന്നെയാണ് വരേണ്ടത്. ബ്ലോക്കുകളും!’
ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സഹിതമായിരുന്നു ഈ കുറിപ്പ്. പിന്നാലെ കമന്റുകളും എത്തി. അയ്യോ ബ്ലോക്കുന്നതെന്തിനാ, ചായയില്‍ വിമ്മിട്ട് കൊടുത്താല്‍ പോരായിരുന്നോ എന്നായിരുന്നു കമന്റുകള്‍. ഇരുവരുടേതും തമാശയ്ക്കുള്ള പിണക്കവും ബ്ലോക്ക് ചെയ്യലുമൊക്കെയാണെങ്കിലും ഇക്കാര്യങ്ങള്‍ ഗുരുതരമായി മാറാതെ നോക്കണമെന്നും പലരും ഇവരെ ഉപദേശിക്കുന്നുണ്ട്.