മഞ്ചേരി: കഠുവ സംഭവവുമായി ബന്ധപ്പെട്ട് 2018 ഏപ്രിൽ 16ന് നടന്ന അപ്രഖ്യാപിത ഹർത്താൽ ദിവസം പോലീസിന്റെ ഒൗദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി.
കാളികാവ് പള്ളിശ്ശേരി കുട്ടശ്ശേരി അഹമ്മദ് റിയാസിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസിലെ 29-ാം പ്രതിയാണ് ഇയാൾ.കാളികാവ് – വണ്ടൂർ റോഡിൽ കല്ല്, മരത്തടി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് റോഡ് ഗതാഗതം തടസപ്പെടുത്തുകയും തടയാനെത്തിയ പോലീസിന്റെ ഒൗദ്യോഗിക കൃത്യനിർവഹണം തടവപ്പെടുത്തിയെന്നുമാണ് കേസ്.