ന്യൂഡൽഹി: ഫേസ്ബുക്ക് ലൈവ് നൽകി ഡൽഹി മെട്രോ റെയിൽ ജീവനക്കാരൻ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് സ്വദേശിയായ ശുഭാങ്കർ ചക്രബർത്തി(27) ആണ് മരിച്ചത്. വാടകവീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടാണ് ശുഭാങ്കർ മരിച്ചത്.
ഡൽഹി മെട്രോയുടെ യൂണിഫോം ധരിച്ചാണ് ഞായറാഴ്ച യുവാവ് ആത്മഹത്യ ചെയ്തത്. താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിയിച്ച ശുഭാങ്കിനെ സുഹൃത്തുക്കൾ ചേർന്ന് പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഐഡി കാർഡിൽ ചുംബിച്ച ശേഷമാണ് ജീവനൊടുക്കിയതെന്ന് ലൈവ് വീഡിയോ കണ്ടവർ പറയുന്നു.
ലൈവ് കണ്ടവരിൽ ചിലർ പോലീസിനെ വിവരമറിയിച്ചിരുന്നു. എന്നാൽ പോലീസ് വീട്ടിലെത്തി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ മരണം സംഭവിച്ചിരുന്നു. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.