ലക്ഷദ്വീപ് വിഷയം കൊടുമ്പിരി കൊണ്ടു നില്‍ക്കേ പൃഥിരാജ് ഉള്‍പ്പെടെ നിരവധി മലയാളം സിനിമാതാരങ്ങളാണ് ദ്വീപിലെ പുതിയ പരിഷ്കാരങ്ങളെ കണ്ണടച്ച് എതിര്‍ത്തു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
പൃഥിരാജ് നായകനായി അഭിനയിച്ച അനാര്‍ക്കലി സിനിമയുടെ ഷൂട്ടിംഗിനെപ്പറ്റി വാചാലനായായിരുന്നു താരം സേവ് ലക്ഷദ്വീപ് ക്യാമ്പെയ്നില്‍ അണി ചേര്‍ന്നത്.
എന്നാല്‍ പൃഥിരാജ് പറഞ്ഞ പല കാര്യങ്ങളിലും വസ്തുതാപരമായ തെറ്റുകളുണ്ടെന്ന് തെളിവ് നിരത്തി പ്രസ്താവിക്കുകയാണ് വിശ്വ എന്ന ഫേസ്ബുക്ക് എഴുത്തുകാരന്.
അനാര്‍ക്കലി സിനിമ ഷൂട്ട് ചെയ്തത് തീവ്ര മതസംഘടനകളുടെ എതിര്‍പ്പിനെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൊണ്ട് മറികടന്നാണെന്ന് തെളിവ് സഹിതം വ്യക്തമാക്കിയിരിക്കുകയാണ് വിശ്വ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശ്വ ഇതേക്കുറിച്ച് വെളിപ്പെടുത്തുന്നത്.
വിശ്വയുടെ തുറന്ന കത്തിന്റെ പൂര്‍ണരൂപം…
Dear Prithviraj Sukumaran ,
I really wish you had a close and sincere relation with ‘Anarkali’ director Late Sachy. He would have told the bitter facts about Lakshadweep experiences … Now too late.
അനാര്‍ക്കലി സിനിമ ലക്ഷദ്വീപില്‍ ഷൂട്ട് ചെയ്യാന്‍ അനുമതി ചോദിച്ചു ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച സംവിധായകന് സച്ചിയെ ഞെട്ടിച്ചു കൊണ്ടു സിനിമക്ക് ഷൂട്ടിങ് അനുമതി നിഷേധിച്ചു കൊണ്ടു ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ രാജേഷ് പ്രസാദ മറുപടി നല്കി. കാരണം അന്വേഷിച്ച സച്ചിയെ ഞെട്ടിക്കുന്ന മറുപടി ആണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ രാജേഷ് പ്രസാദ് നല്‍കിയത്.
”സിനിമ അനിസ്ലാമികം ആണ്. അതിനാല്‍ ദ്വീപില്‍ ഷൂട്ടിംഗ് നടന്നാല്‍ കലാപം ഉണ്ടാവാന്‍ സാധ്യത ഉള്ളത് കൊണ്ട് സിനിമ ഷൂട്ടിങ്ങിന് അനുമതി കൊടുക്കാന്‍ പാടില്ല”.
സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് വേണ്ടി സമര്‍പ്പിച്ച ഈ പരാതിയില്‍ ഒപ്പ് വച്ചിരിക്കുന്നത് ലോക്കല്‍ പള്ളിയിലെ ഇമാം ആയിരുന്നു.
ഇതില്‍ പേടിച്ചാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ആയ പേടിത്തൊണ്ടന്‍ ബ്യൂറോക്രാറ്റ് ചാന്ത് പൊട്ട് മലയാളം സിനിമക്ക് ഷൂട്ടിങ് അനുമതി നിഷേധിച്ചത് എന്നു മലയാളം സിനിമ ലോകത്തില്‍ ഈ വിഷയത്തില്‍ പ്രതികരിച്ച എല്ലാവര്ക്കും ഒന്നു പറഞ്ഞു കൊടുക്കണം..
എന്നിട്ട് അനുമതി എങ്ങനെ കിട്ടി… ?
ഈ ഇസ്ലാമിക സംഘടന പ്രതിഷേധമെന്നൊക്കെ കേട്ടാല്‍ സിനിമയിലെ രണ്ടു നായകന്മാരും കണ്ടം വഴി തിരിഞ്ഞു നോക്കാതെ ഓടും എന്നേറിയാവുന്ന സംവിധായകന് സച്ചി ഈ വിവരം അവരോടു മിണ്ടിയില്ല… പകരം നേരെ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ബന്ധപ്പെട്ടു.
വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് അഡ്മിനിസ്ട്രേറ്റര്‍ രാജേഷ് പ്രസാദിനെ ഡല്‍ഹിക്ക് വരുത്തി സച്ചിയുടെ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടു.
ഷൂട്ടിങ്ങിന് അനുമതി കൊടുത്താല്‍ ദ്വീപില്‍ മതപരമായ ക്രമസമാധാന പ്രശ്നം ഉണ്ടാവും എന്ന കാര്യം രാജേഷ് പ്രസാദ് അറിയിച്ചു. ലക്ഷദ്വീപ് എന്താ ഇന്ത്യയില്‍ അല്ലെ, ഷൂട്ടിങ്ങിന് അനുമതി നല്കിയാല് വര്‍ഗീയ കലാപം ഉണ്ടാവാന്‍?
എങ്കില്‍ കേന്ദ്ര സേനയെ ദ്വീപില്‍ അയക്കും, ഷൂട്ടിങ്ങിന് അനുമതി കൊടുക്കാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അങ്ങനെ യശശ്ശരീരനായ സച്ചിക്ക് അനാര്‍ക്കലി സിനിമ ഷൂട്ടിംഗ് ലക്ഷദ്വീപില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി അയച്ചു.
ഇതൊന്നും അറിയാതെ ദ്വീപിലേക്ക് വരുന്ന സിനിമാക്കാരെ ദ്വീപിലെ തീവ്രവാദികള്‍ ആക്രമിക്കുമോ എന്നു സച്ചിക്ക് ഭയം ഉണ്ടായിരുന്നു. പക്ഷെ സിനിമ സംഘത്തെ ദ്വീപ് നിവാസികള്‍ പുഞ്ചിരിയോടെ വരവേറ്റു. പിന്നെയും ഒരിക്കല്‍ ദ്വീപിലെ സുന്നി തീവ്രവാദികള്‍ സിനിമ ഷൂട്ടിങ്ങിന് ഭീഷണി ഉയര്‍ത്തി.
സിനിമ ഗാനം ചിത്രീകരിക്കാന്‍ ജനക്കൂട്ടം വേണ്ട ഒരു സീനില്‍ സ്ത്രീകള്‍ , കുട്ടികള്‍ അടക്കം ഉള്ള ജനക്കൂട്ടം ആണ് വേണ്ടിയിരുന്നത്.
പക്ഷെ സ്ത്രീകളെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിയില്ല എന്ന് സുന്നികള്‍ പ്രശ്നം ഉണ്ടാക്കി എങ്കിലും നയപരമായ രീതിയില്‍ സച്ചി അതും കൈകാര്യം ചെയ്തു കൊണ്ട് ദ്വീപിലെ സുന്നി മത ഭീകരവാദികള്‍ക്ക് മലയാളികള്‍ ആരാണ് എന്നു കാണിച്ചു കൊടുത്തു.



ഇത് ഇന്ത്യയാണ് താലിബാന് അല്ല എന്ന നിലക്ക് സംവിധായകന് സച്ചിക്ക് ഒപ്പം നിന്ന കേന്ദ്ര സര്‍ക്കാരിനോട് ആണ് ഇപ്പോള്‍ കഥയറിയാതെ കുറെ മലയാളി സിനിമാക്കാര് പിപ്പിടി കാണിക്കാന്‍ വരുന്നത്…
ISISന്റെ വ്യക്തമായ സ്വാധീനം ദ്വീപില്‍ ഉണ്ടെന്നു അറിയുന്ന കേന്ദ്ര ഇന്റലിജന്‍സ് സംവിധാനം ദ്വീപിലെ ആയുധക്കടത്ത് , മയക്കുമരുന്ന്, ജിഹാദി തീവ്രവാദ റാക്കറ്റിനെ പിടിക്കാന്‍ അവിടെ ഞഅണ യും മിലിറ്ററി ഇന്റലിജന്‍സും നേവല്‍ ഇന്റലിജന്‍സും വരെ ഇറക്കിയ സമയത്താണ് ഇവിടെ ഓരോ പൊറാട്ട് നാടകത്തിന്റെ പാട്ട് വച്ചു മലയാള സിനിമ ലോകം റെക്കോര്‍ഡ് ഡാന്‍സ് കളിക്കുന്നത്…
അല്പം പൊതുവിജ്ഞാനവും ലോകത്ത് എന്ത് നടക്കുന്നു എന്നു വാര്‍ത്തകള്‍ വായിക്കുന്ന രാജ്യത്തിന്റെ സ്ഥിതി എന്താണ് എന്ന് മിനിമം അറിവുള്ള ഒരു പൗരനും ഇത് പോലെ പ്രതികരിക്കും എന്നു തോന്നുന്നില്ല… സിനിമാക്കാര് ആയാലും ഇതൊക്കെ അറിഞ്ഞു കഴിയുമ്പോള്‍ തെറ്റ് തിരുത്തിയാല്‍ ജനങ്ങള്‍ക്ക് മതിപ്പ് കൂടുകയെ ഉള്ളൂ….
നമസ്തേ…Lakshadweep #sachy