എല്ലാം സരസമായി വാ തോരാതെ സംസാരിച്ച് ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ഫ്ളാറ്റാക്കും! എന്നാല്‍ പിന്നീടങ്ങോട്ട്…. സൈക്കോപ്പാത്തുകളെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു…

സമൂഹത്തിലെ നിശബ്ദരായ അപകടകാരികളാണ് സൈക്കോപ്പാത്തുക്കള്‍. സൈക്കോപാത്തുകളുടെ ചിന്തകളെ പിന്തുടരുന്നത് അത്ര എളുപ്പമല്ല. ഇവരെ സൈക്കോപാത്തുകള്‍ എന്നു വിളിക്കുന്നതും ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ്. സാമീപ്യം കൊണ്ട് നമ്മുടെ എനര്‍ജി ഊറ്റിക്കുടിക്കുന്നവരാണ് ഇവര്‍. ഇത്തരം സൈക്കോപാത്തുകളെപ്പറ്റി സൈക്യാട്രിസ്റ്റ് തോമസ് മത്തായി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

തോമസ് മത്തായിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം…

സൈക്കോപാത്തുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. നാട്ടിന്‍പുറത്തെ ചായക്കടകളില്‍ തുടങ്ങി യൂണിവേഴ്‌സിറ്റി ക്ലാസ്‌റൂമുകള്‍ വരെ Jack the Ripper, ചാള്‍സ് ശോഭരാജ്, ജോളി കൂടത്തായി ഒക്കെ ഹോട്ട് topics ആവാറുണ്ട്. Motive ഇല്ലാതെ കൊല ചെയ്യുന്നതിന്റെ psychology എന്താവും, ഇത്രയും ക്രൂരമായ ഒരു കൃത്യം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകം, ഇതൊക്കെ mental health professionals വരെ നീണ്ട അവലോകനത്തിന് വിധേയമാക്കുന്നു.

എന്നാല്‍ ഒരു psychiatrist ആയിട്ട് work ചെയ്യുമ്പോള്‍ എന്നെ പലപ്പോഴും bother ചെയ്തിട്ടുള്ളത് ഇത് പോലെ extremely aggressive ആയ, murder വരെ ചെയ്യാന്‍ മടി ഇല്ലാത്ത, സൈക്കോപാത്തുകള്‍ അല്ല. മറിച്ച് വളരെ subtle ആയ, പുറമെ നിന്ന് നോക്കിയാല്‍ ഒരു തരത്തിലും പിടി തരാത്ത, എന്നാല്‍ കൂടെ ഉള്ളവരെ ഊറ്റികുടിച്ച് ജീവിക്കുന്ന ഒരിനം psychopaths ആണ്.

ഓപിയില്‍ നിരന്തരം കാണുന്ന നിസ്സഹായരായ മനുഷ്യരില്‍, മാനസിക സമ്മര്‍ദ്ദത്താല്‍ സമനില തന്നെ നഷ്ടപ്പെട്ടേക്കാവുന്ന ചിലരുടെയെങ്കിലും ജീവിതത്തില്‍ അങ്ങനെ ഒരു സൈക്കോപാത്തിന്റെ സാന്നിദ്ധ്യം വ്യക്തമായി അനുഭവപ്പെടാറുണ്ട്. അതവരുടെ parent ആവാം, ഭര്‍ത്താവ് ആവാം, ഗേള്‍ഫ്രണ്ട് ആവാം, അടുത്ത സുഹൃത്ത് ആവാം, അങ്ങനെ ആര് വേണേലും ആവാം. ആ സൈക്കോപാത്തിനെ തിരിച്ചറിഞ്ഞ് ജീവിതത്തില്‍ നിന്ന് എടുത്തു മാറ്റിക്കളയാന്‍ സാധിച്ചാല്‍, അതവരുടെ മനോനില വളരെയധികം മെച്ചപ്പെടുത്താറുമുണ്ട്.

Superficial charm എന്നൊക്കെ പറയുന്നതിന്റെ ഉസ്താദ് ആവും ഈ കക്ഷികള്‍. First time അവരെ കണ്ടത് നാം എന്നും കളറോടെ ഓര്‍ത്ത് ഇരിക്കും. അത്രയും അതിഭാവുകത്വം നിറഞ്ഞ കഥകളും, ആകാശം മുട്ടുന്ന സ്വപ്നങ്ങളും എല്ലാം സരസമായി വാ തോരാതെ സംസാരിച്ച് ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ഫ്ളാറ്റാക്കും അവര്‍.

എന്നാല്‍ പിന്നീടങ്ങോട്ട് അതേ നാവ് ഉപയോഗിച്ച് കൂടെയുള്ളവരുടെ energy ഊറ്റി കുടിക്കുന്ന അവര്‍ക്ക് Energy Vampires എന്നും പേരുണ്ട്. പറഞ്ഞ് പറഞ്ഞ് രാവ് പകലാക്കാന്‍ ഉള്ള ആ കഴിവ് ഉപയോഗിച്ച് ഏത് തെറ്റില്‍ നിന്നും അവര്‍ രക്ഷപ്പെടും. മാത്രമല്ല യഥാര്‍ത്ഥത്തില്‍ തെറ്റ് നമ്മുടെ ഭാഗത്താണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്യും. അങ്ങനെ guilt അടിച്ച്, സ്വന്തം sanityയിലും judgementലും വരെ വിശ്വാസം നഷ്ടപ്പെട്ട്, ഒരു ജീവച്ഛവമായി, അവരുടെ കളിപ്പാവയായി നമ്മള്‍ മാറുന്നതിനെയാണ് Gaslight ചെയ്യപ്പെടുക എന്ന് പറയുന്നത്.

നമ്മള്‍ use ചെയ്യപ്പെടുകയാണ് എന്ന യാഥാര്‍ത്ഥ്യം ചുറ്റുമുള്ള എല്ലാവര്‍ക്കും മനസ്സിലാവുമെങ്കിലും, ഗ്യാസ്ലൈറ്റ് ചെയ്യപ്പെട്ട ഒരു വ്യക്തി അപ്പോഴും പൂര്‍ണ്ണ വിശ്വാസത്തോടെ അകമഴിഞ്ഞ സ്‌നേഹത്തോടെ അവരെ പിന്തുടരുകയാണ് ചെയ്യാറുള്ളത്. അത്രയും manipulative ആണ് ഈ perosnalityക്കാര്‍.

എന്താണ് ഇവരെ ഇതൊക്കെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എന്താണ് ഇവരുടെ core trait. It’s their aboslute lack of empathy towards others. പറയുമ്പോള്‍ മിക്കവാറും സ്‌നേഹം, കരുണ തുടങ്ങിയ വാക്കുകള്‍ ഒത്തിരി ഉപയോഗിച്ചെന്ന് വരും. എന്നാല്‍ അവര്‍ക്ക് അത് വെറും വാക്കുകള്‍ മാത്രമാണ്. ബാക്കി ഉള്ളവരുടെ വിചാരങ്ങളെയോ അവരുടെ മനസ്സിലൂടെ കടന്ന്‌പോയിക്കൊണ്ടിരിക്കുന്ന വികാരങ്ങളെയോ കുറിച്ച് ഒട്ടും concern ഇല്ലാത്ത അവസ്ഥ. അത് കൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് എത്ര വേദനിച്ചാലും അത് മനസ്സിലാക്കാന്‍ പോയിട്ട്, എന്തെങ്കിലും തരത്തിലുള്ള കുറ്റബോധമോ വീണ്ടുവിചാരമോ പോലും ഇത്തരക്കാര്‍ക്ക് അനുഭവപ്പെടാറില്ല. അങ്ങനെ തോന്നാനുള്ള Brain area അവരില്‍ തീര്‍ത്തും silent ആണെന്നതാണ് സത്യം.

അങ്ങേയറ്റം self centered ആയ ഇവര്‍ സ്വന്തം കാര്യസാധ്യത്തിനായി വളരെ calculated ആയി ഉറ്റവരെ ഉപയോഗിക്കുന്നു. അല്ലേലും vampires പണിയെടുത്ത് ജീവിക്കാറില്ലല്ലോ. കാര്യം നടക്കാതെ വരുമ്പോള്‍ കാണിക്കുന്ന emotional പൊട്ടിത്തെറികളും സ്വയം victim കളിക്കലും ഒക്കെ ഇവരുടെ manipulativenessന്റെ ഭാഗം തന്നെ. നമ്മള്‍ ഒത്തിരി സ്‌നേഹത്തോടെ കരുതുന്നവര്‍ നമ്മളുടെ വികാരങ്ങളോട് തികച്ചും cold ആയി പ്രതികരിക്കുന്നത് ആണ് ഇതില്‍ ഏറ്റവും വേദനാജനകം.

മനഃപൂര്‍വം ചെയ്യുന്നതല്ല ഇതൊന്നും എന്ന് കൂടെ നാം മനസ്സിലാക്കണം. ഇതവരുടെ perosnalityയുടെ ഭാഗമാണ്. ഒരു diosrder ആണ്, അവര്‍ക്ക് പോലും insight ഇല്ലാത്ത ഒരു diosrder. അതില്‍ genetic factors വരെ involved ആണ്. We can’t blame them entirely for osmething they have no control over right. എന്ന് വച്ച് നിങ്ങള്‍ ഇതെല്ലാം സഹിക്കണം എന്നല്ല. സ്‌നേഹം കൊണ്ട് അവരെ മാറ്റി എടുക്കല്‍ ഒന്നും നടക്കുന്ന കാര്യമല്ല. അവര്‍ നിങ്ങളെ drain out ചെയ്ത് കഴിഞ്ഞാല്‍ അടുത്ത ആളിലേക്ക് നീങ്ങും. അങ്ങനെയാണ് അവര്‍ ജീവിക്കാന്‍ പോകുന്നത്, മാത്രമല്ല ഒരു രീതിയിലും ഈ ചെയ്യുന്ന കാര്യങ്ങള്‍ അവരുടെ മനസ്സാക്ഷിയെ ബാധിക്കുകയും ഇല്ല.

എന്നാല്‍ നിങ്ങള്‍ ഓര്‍ക്കും, അവര്‍ മനസ്സില്‍ ഏല്‍പ്പിച്ച ഓരോ മുറിവും നിങ്ങളെ haunt ചെയ്യും. രണ്ടാം ക്ലാസ്സില്‍ വച്ചുണ്ടായ ഒരു അനുഭവത്തെ കുറിച്ച് അടുത്തിടെ എന്റൊരു സുഹൃത്ത് പറഞ്ഞു. അറിയാതെ ക്ലാസ്സില്‍ വച്ചു നിക്കറില്‍ മൂത്രമൊഴിച്ച അവനെ, ക്ലാസ്സിന്റെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി എല്ലാ കുട്ടികളെയും കൊണ്ട് കൂവിച്ചു അത്രേ ക്ലാസ്സിലെ അദ്ധ്യാപിക.

ഒരു psychopath നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത് ഒരു ടീച്ചറുടെയോ ഡോക്ടറുടെയോ രൂപത്തില്‍ പോലും ആവാം. Depending upon the nature of contact and depth of your relationship, അവരുണ്ടാക്കുന്ന traumaയില്‍ നിന്ന് recover ചെയ്യാന്‍ മാസങ്ങളോ വര്‍ഷങ്ങള്‍ വരെയോ എടുക്കാം. അത് കൊണ്ട് ഇന്ന് തൊട്ട് തുടങ്ങിക്കോളു, start getting away from them for the sake of your own mental health.

mentalhealthmatters #mentalhealthawareness

https://www.facebook.com/thomasutty.kayyanickal/posts/3044039762293277

Related posts

Leave a Comment