സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന അശ്ലീല പോസ്റ്റുകളെ സംബന്ധിച്ച് നിര്‍ണായക വിധി പുറപ്പെടുവിച്ച് അലഹബാദ് ഹൈക്കോടതി.
സോഷ്യല്‍ മീഡിയയില്‍ വരുന്ന അശ്ലീല പോസ്റ്റുകള്‍ക്ക് ലൈക്കടിക്കുന്നത് കുറ്റകരമല്ലെന്നു പറഞ്ഞ കോടതി പോസ്റ്റ് പങ്കുവയ്ക്കുന്നതും റീപോസ്റ്റ് ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി.
ഈ വിധി സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ ഇടപെടലുകള്‍ നടത്തുന്ന പോസ്റ്റുകളുടെ ഉള്ളടക്കങ്ങളെ സംബന്ധിച്ച് നിരവധി പേരുടെ സംശയ നിവാരണത്തിന് ഇട നല്‍കുന്നതാണ് കോടതി വിധി.
അശ്ലീല പോസ്റ്റിന് ലൈക്കടിക്കുക എന്നു വച്ചാല്‍ അയാള്‍ ആ ഉള്ളടക്കത്തെ അംഗീകരിക്കുന്നുണ്ടെന്നല്ല അര്‍ഥമെന്നും കോടതി നിരീക്ഷിച്ചു.
വ്യത്യസ്ഥമായ കാരണങ്ങള്‍ കൊണ്ടായിരിക്കാം ഒരാള്‍ ഒരു പോസ്റ്റിന് ലൈക്കടിക്കുന്നത്. അത് ചിലപ്പോള്‍ ഒരു സുഹൃത്തിനെയോ കുടുംബാംഗത്തെയോ പിന്താങ്ങാനോ ആ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനോ ആയിരിക്കാം.
എന്നിരുന്നാലും പോസ്റ്റ് പങ്കുവയ്ക്കുന്നതും സ്വന്തമായി പോസ്റ്റ് ചെയ്യുന്നതും അതില്‍ കൂടുതലായുള്ള താല്പര്യമാണ് കാണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.