സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിലൂടെ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി പുതുമുഖ നടി ദുര്‍ഗ കൃഷ്ണ. ദുര്‍ഗയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേയ്ക്ക് അശ്ശീല സന്ദേശം അയക്കുകയും, തുടരെ തുടരെ ശല്യപ്പെടുത്തുകയും ചെയ്ത യുവാവിനെയാണ് നടി വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. ശല്യം സഹിക്കാതെ ആയപ്പോഴാണ് താന്‍ ആ യുവാവിന്റെ പ്രൊഫൈലിന്റെയും സന്ദേശങ്ങളുടെയും സ്ക്രീന്‍ഷോട്ട് പരസ്യപ്പെടുത്തുന്നതെന്നാണ് പൃഥിരാജ് നായകനായെത്തുന്ന വിമാനം ന്നെ ചിത്രത്തിലെ നായിക പറഞ്ഞത്.
ദുര്‍ഗ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതിതൊക്കെ…
എല്ലാവര്ക്കും നമസ്കാരം..ഞാന്‍ ദുര്‍ഗ കൃഷ്ണ. കോഴിക്കോടാണ് തമാസം. നിങ്ങളെപ്പോല തന്നെ ഒരു സാധാരണക്കാരിയാണ് ഞാനും. നിങ്ങളില്‍ ആരൊക്കെയാണ് യഥാര്‍ത്ഥത്തില്‍ എന്റെ സഹോദരങ്ങളെന്നും ആരൊക്കെയാണ് പകല്‍ മാന്യന്മാരായി ഇരുന്നുകൊണ്ട് രാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ തങ്ങളുടെ ലൈംഗിക താത്പര്യം തീര്‍ക്കാന്‍ എന്നെ സമീപിക്കുക ന്നെും തിരിച്ചറിയാന്‍ എനിക്ക് കഴിയുന്നില്ല. ഇത്തരത്തിലുള്ള തങ്ങളുടെ ദാഹം തീര്‍ക്കാന്‍ തങ്ങള്‍ സമീപിക്കുന്നത്, തങ്ങളുടെ കാമുകിയെയാണോ, ഭാര്യയെയാണോ, സഹോദരിയെയാണോ അമ്മയെയാണോ, അവര്‍ക്ക് രണ്ട് വയസ്സാണോ എഴുപത് വയസ്സാണോ എന്നൊന്നും അന്വേഷിക്കുന്നില്ല. അവര്‍ക്കതറിയുകയും വേണ്ട.
അവര്‍ക്ക് ഒറ്റ ലക്ഷ്യം മാത്രം. തങ്ങളുടെ ലൈംഗിക താത്പര്യങ്ങളെ അവരുടെ മുന്നില്‍ ഇറക്കിവയ്ക്കണം. ഒരു സ്ത്രീയായിരിക്കണം എന്നത് മാത്രമാണ് അവര്‍ക്ക് നിര്‍ബന്ധം. കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു സംഭവം നടന്നു. ഞാന്‍ താഴെ കാണിച്ചിരിക്കുന്ന പ്രൊഫൈലില്‍ ഉള്ള യുവാവ് അയാളുടെ വൈകൃത സ്വഭാവം മുഴുവന്‍ ചാറ്റ് ബോക്സിലൂടെ എനിക്ക് മനസിലാക്കി തന്നു. ഏയ് മിസ്റ്റര്‍ ഞാന്‍ താങ്കളുടെ അറിവലേയ്ക്കായി പറയുകയാണ്. അതീവ മനക്കട്ടിയുള്ള ഒരു സ്ത്രീയാണ് ഞാന്‍. കേരളത്തിലെ നല്ലവരായ കുറേയധികം സഹോദരീ സഹോദരന്മാരും എനിക്കുണ്ട്. നിങ്ങള്‍ക്കെന്നെ ഒരുതരത്തിലും അവഹേളിക്കാനോ അപമാനിക്കാനോ സാധിക്കില്ല. യഥാര്‍ത്ഥ സഹോദരന്മാരെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുണ്ട്.
അതുകൊണ്ടാണ് നിന്നെപ്പോലുള്ളവന്മാരെ പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. ഞാനൊരു ഫെമിനിസ്റ്റ് അല്ല. സുരക്ഷിതത്വം നല്കുന്ന ഒരു കുടുംബവും വിശ്വസിക്കാന്‍ കൊള്ളാവുന്ന ധാരാളം സുഹൃത്തുക്കളും എനിക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ഞാന്‍ നിനക്കെതിരെ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പ്രിയപ്പെട്ട സഹോദരന്മാരോട് എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. നിങ്ങളുടെ കൗമാരക്കാലത്ത് നിങ്ങള്‍ പല കുസൃതികളും ഒപ്പിച്ചുണ്ടാവുമെന്ന് ഞങ്ങള്‍ക്കറിയാം. ഇപ്പോഴെങ്കിലും നിങ്ങളുടെ സഹോദരിമാരായ ഞങ്ങളെ സഹായിക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ പ്ലീസ് , ഉണര്‍ന്ന് പ്രവര്‍ത്തിക്കുക. കൂട്ടത്തോടെ ഒരു പരാതി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയ്ക്ക സമര്‍പ്പിക്കാന്‍ നിങ്ങള്‍ മുന്കൈയെടുക്കൂ. ഇത്തരം തിന്മകള് ശിക്ഷിക്കപ്പെടട്ടേ. ഇന്നൊരു മാറ്റം കൊണ്ടുവരാന്‍ സാധിച്ചാല്‍ ഭാവിയിലേയ്ക്ക് അത് വലിയ മുതല്‍ക്കൂട്ടാവും. ആ മാറ്റം ഞാന്‍ തന്നെയാണെന്ന് ഓരോരുത്തര്‍ക്കും തോന്നട്ടെ. നല്ല ഭാവിയ്ക്കുവേണ്ടിയാണിത്. നമ്മുടെ സഹോദരിമാര്‍ക്കുവേണ്ടിയാണ്. നന്ദി.