എ​ന്തി​നാ പൈ​സ​യും പ​ണ​വും കൊ​ടു​ത്ത് ഭാ​രം ഒ​ഴി​വാ​ക്കി വി​ടു​ന്ന​ത് ! പെ​ണ്‍​മ​ക്ക​ളെ കെ​ട്ടി​ച്ചു വി​ടാ​ന്‍ തി​ടു​ക്കം കൂ​ട്ടു​ന്ന മാ​താ​പി​താ​ക്ക​ള്‍​ക്കാ​യി ഒ​രു കു​റി​പ്പ്…

ഭ​ര്‍​തൃ​വീ​ട്ടി​ല്‍ ജീ​വ​നൊ​ടു​ക്കു​ന്ന​തും കൊ​ല്ല​പ്പെ​ടു​ന്ന​തു​മാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണം കേ​ര​ള​ത്ത​ലി​ല്‍ അ​നു​ദി​നം കൂ​ടു​ക​യാ​ണ്.

കോ​ഴി​ക്കോ​ട് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ച ഷ​ഹാ​ന​യെ​ന്ന 20കാ​രി​യാ​ണ് ഇ​ക്കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും പു​തി​യ ആ​ള്‍.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​യാ​ളി മാ​താ​പി​താ​ക്ക​ളെ ഒ​രു കാ​ര്യം ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യാ​ണ് സൈ​ക്കോ​ള​ജി​സ്റ്റ് കൂ​ടി​യാ​യ റം​സീ​ന്‍.

സ്വ​ന്തം മ​ക്ക​ളെ പൈ​സ​യും പ​ണ​വും കൊ​ടു​ത്തു ഭാ​രം ഒ​ഴി​വാ​ക്കി വി​ടു​ന്ന വീ​ട്ടു​കാ​രോ​ടാ​ണ് റം​സീ​ന്‍ ചി​ല​ത് പ​റ​യു​ന്ന​ത്…

റം​സീ​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് വാ​യി​ക്കാം…​എ​ന്തി​നാ കു​രു​തി കൊ​ടു​ക്കാ​നാ​യി​ട്ട് സ്വ​ന്തം മ​ക്ക​ളെ പൈ​സ​യും പ​ണ​വും കൊ​ടു​ത്തു ഭാ​രം ഒ​ഴി​വാ​ക്കി വി​ടു​ന്ന​ത്…

ഏ​തൊ​രു പെ​ണ്‍​കു​ട്ടി​ക്കും ചോ​ദി​ക്കാ​ന്‍ ത​ന്റെ വീ​ട്ടു​കാ​ര്‍ വി​ളി​പ്പാ​ട​ക​ലെ​യു​ണ്ടെ​ങ്കി​ല്‍ ഒ​രു ഭ​ര്‍​ത്താ​വും, ഭ​ര്‍​തൃ വീ​ട്ടു​കാ​രും അ​വ​ളെ ഒ​ന്നും ചെ​യ്യി​ല്ല…

നി​ന​ക്ക് അ​വി​ടെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടെ​ങ്കി​ല്‍ ഇ​ങ്ങു പോ​ന്നേ​ക്ക​ണം എ​ന്ന ധൈ​ര്യം കൊ​ടു​ത്താ​ല്‍ ഒ​രു പെ​ണ്ണും ആ​ത്മ​ഹ​ത്യ​യും ചെ​യ്യി​ല്ല…

മ​റി​ച്ചു ബ​ന്ധു​ക്ക​ളെ​യും, കാ​ര്‍​ന്നോ​ന്മാ​രെ​യും വി​ളി​ച്ചു സ​ഭ കൂ​ട്ടി വീ​ണ്ടു​മ​വ​ളെ ഓ​രോ മു​ട്ട് ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞു ന​ര​ക​ത്തി​ലേ​ക്ക് ത​ള്ളി വി​ടു​മ്പോ​ള്‍ പി​ന്നീ​ട് ഉ​ണ്ടാ​വു​ന്ന ഓ​രോ കാ​ര്യ​ങ്ങ​ള്‍​ക്കും ഉ​ത്ത​ര​വാ​ദി മാ​താ​പി​താ​ക്ക​ള്‍ മാ​ത്രം ആ​വും…​ന​ഷ്ട​വും നി​ങ്ങ​ള്‍​ക്ക് മാ​ത്രം ആ​യി​രി​ക്കും…

ഏ​ത് സ​മൂ​ഹ​ത്തി​നെ /ബ​ന്ധു​ക്ക​ളെ കൂ​ട്ടി​യി​രു​ത്തി എ​ന്തൊ​ക്കെ​യോ നാ​ണ​ക്കേ​ടി​ന്റെ പേ​രി​ല്‍ നി​ങ്ങ​ള്‍ എ​ടു​ത്ത തീ​രു​മാ​നം തീ​രാ വേ​ദ​ന​യാ​യി നി​ങ്ങ​ള്‍​ക്ക് മു​ക​ളി​ല്‍ കി​ട​ന്നാ​ടു​മ്പോ​ള്‍ ഇ​തേ സ​മൂ​ഹ​വും ബ​ന്ധു​ക്ക​ളും നി​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്താ​ന്‍ മു​ന്‍​പ​ന്തി​യി​ല്‍ ഉ​ണ്ടാ​വും എ​ന്ന​തും വാ​സ്ത​വ​മാ​ണ്…

നി​ങ്ങ​ളു​ടെ മ​ക്ക​ള്‍ നി​ങ്ങ​ളു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.. അ​വ​ള്‍​ക്ക് പേ​രി​ട്ട​പ്പോ​ള്‍, അ​വ​ളെ സ്‌​കൂ​ളി​ല്‍ ചേ​ര്‍​ത്ത​പ്പോ​ള്‍, അ​വ​ള്‍​ക്കു ഇ​ഷ്ട്ട​പ്പെ​ട്ട വ​സ്ത്ര​വും, ഭ​ക്ഷ​ണ​വും, മ​റ്റെ​ല്ലാ​തും വാ​ങ്ങി​ക്കു​മ്പോ​ളും ഇ​തേ ബ​ന്ധു​ക്ക​ളും സ​മൂ​ഹ​വും കൂ​ടി​യി​രു​ന്നു ആ​ലോ​ചി​ച്ചാ​ണോ ചെ​യ്തി​രു​ന്ന​ത്?? പി​ന്നെ​ന്തി​നാ​ണ് അ​വ​ള്‍​ക്കൊ​രു ബു​ദ്ധി​മു​ട്ട് വ​രു​മ്പോ മാ​ത്രം ഇ​വ​രെ​യൊ​ക്കെ ചേ​ര്‍​ത്ത് തീ​രു​മാ​നം എ​ടു​ക്കാ​ന്‍ കാ​ത്തു നി​ക്കു​ന്ന​ത്??

നി​ങ്ങ​ളു​ടെ മ​ക​ള്‍ വി​ഷ​മി​ക്കു​ന്നെ​ങ്കി​ല്‍ നി​ങ്ങ​ള്‍ ആ ​സ്പോ​ട്ടി​ല്‍ പോ​യി തീ​രു​മാ​നി​ക്ക​ണം.. ആ ​വി​ഷ​മ​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണം… അ​ല്ലെ​ങ്കി​ല്‍ പ​ല ഖ​ബ​റു​ക​ളും വീ​ണ്ടും തു​റ​ക്കേ​ണ്ടി വ​രും…

അ​വ​ള്‍ ക​ര​ഞ്ഞു ക​ര​ഞ്ഞു മ​രി​ച്ചു ക​ഴി​ഞ്ഞ​ല്ലാ അ​വ​ള്‍​ക്ക് വേ​ണ്ടി നി​ങ്ങ​ള്‍ ക​ര​യേ​ണ്ട​ത്.. ജീ​വ​നോ​ടെ ഉ​ള്ള​പ്പോ​ള്‍ അ​വ​ളു​ടെ ക​ണ്ണീ​രി​നു പ​രി​ഹാ​രം ക​ണ്ടു അ​വ​ള്‍​ക്കൊ​പ്പം നി​ക്കു​ന്ന​വ​രാ​വു​ക…

അ​വ​ള്‍​ക്കു ന​ഷ്ട​പ്പെ​ടു​ന്ന​ത് ചി​ല​പ്പോ​ള്‍ ഒ​രു ഭ​ര്‍​ത്താ​വ് മാ​ത്രം ആ​യി​രി​ക്കും.. എ​ന്നാ​ലും അ​വ​ളെ നി​ങ്ങ​ള്‍​ക്ക് ജീ​വ​നോ​ടെ കാ​ണാം…

അ​ത​ല്ലാ ഭ​ര്‍​ത്താ​വി​നെ വി​ട്ട് പോ​രു​ന്ന​ത് അ​വ​ളു​ടെ ജീ​വ​ന്‍ പോ​വു​ന്ന​തി​നേ​ക്കാ​ള്‍ നാ​ണ​ക്കേ​ട് ആ​യി തോ​ന്നു​ന്നു​വെ​ങ്കി​ല്‍ താ​ഴെ കൊ​ടു​ത്ത ലി​സ്റ്റി​ലെ ഫോ​ട്ടോ​യി​ല്‍ അ​ടു​ത്ത​ത് നി​ങ്ങ​ള്‍​ക്ക് മ​ക​ളെ​യും കാ​ത്തി​രി​ക്കാം… റം​സീ​ന്‍

Related posts

Leave a Comment