കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ വിടാതെ പിൻതുടർന്നു ഫേസ്ബുക്ക് തട്ടിപ്പുകാർ. കോട്ടയം ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ അനൂപ് ജോസിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപോയഗിച്ചാണ് പലരിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം.
അനൂപ് ജോസിന്റെ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നും സുഹൃത്തുക്കൾക്കും റിക്വസ്റ്റ് ചെന്നു. തുടർന്നു പലരോടും പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിനെ കുറിച്ച് അനൂപ് ജോസിന് വിവരം ലഭിക്കുന്നത്.
തുടർന്ന് സ്വന്തം അക്കൗണ്ടിൽ അനൂപ് ജോസ് മുന്നറിയിപ്പ് നൽകുകയും ജില്ലാ സൈബർ പോലീസ് സ്റ്റേഷനിലും പരാതി നൽകുകയും ചെയ്തു. ജില്ലയിൽ മുന്പും പല ഉദ്യോഗസ്ഥരുടെ പേരിലും തട്ടിപ്പിന് ശ്രമം നടന്നിരുന്നു.