ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് സ്ത്രീകള്‍ക്ക് ഫേസ്ബുക്ക് പരിശീലനം നല്‍കുന്നു! നടപ്പിലാക്കുന്നത്, ദേശീയ വനിതാ കമ്മീഷനുമായി സഹകരിച്ച്; കാരണമായി ഫേസ്ബുക്കും കമ്മീഷനും പറയുന്ന കാരണങ്ങള്‍ ഇവയൊക്കെ

സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായും ഫലപ്രദമായും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് സ്ത്രീകള്‍ക്ക് ഫേസ്ബുക്ക് പരിശീലനം നല്‍കുന്നു. രാജ്യത്തെ വിവിധ കോളജുകളിലെ 60000 സത്രീകള്‍ക്കാണ് പ്രാഥമികമായി പരിശീലനം നല്‍കുന്നത്. ദേശീയ വനിതാ കമ്മീഷനുമായി സഹകരിച്ചാണ് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്നതിനായി പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഓരോരുത്തരുടെയും മാതൃഭാഷയിലായിരിക്കും സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി വനിതാ കമ്മീഷന്‍ വ്യക്തമാക്കിയതിന്റെ ഫലമായിക്കൂടിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു നീക്കത്തിന് ഫേസ്ബുക്ക് തയാറെടുത്തിരിക്കുന്നത്. സ്ത്രീകള്‍ ഓണ്‍ലൈനില്‍ ആയിരിക്കുമ്പോള്‍ സുരക്ഷിതത്വം അനുഭവപ്പെടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേര്‍സണ്‍ രേഖ ശര്‍മ്മ പറഞ്ഞു.

Related posts