സ​ത്യം ഇ​താ​ണ്..! ആ ​വൃ​ദ്ധ​യു​ടെ കാ​ലി​ൽ ആ​ണി കു​ത്തി​ക്ക​യ​റി​യ​തൊ​ന്നു​മ​ല്ല; സോഷ്യൽ മീഡിയയിൽ വൈറലായ ന​ന്മ നി​റ​ഞ്ഞ  ​പോ​ലീ​സു​കാ​ര​ൻ ആ ​ക​ഥ പ​റ​യു​ന്നു 

സ്വ​ന്തം ലേ​ഖ​ക​ൻ


പ​ഴ​യ​ന്നൂ​ർ: ന​മ്മ​ടെ വീ​ട്ടി​ൽ അ​മ്മ​യു​ടെ കാ​ൽ മു​റി​ഞ്ഞാ​ൽ ന​മ്മ​ൾ പ്ലാ​സ്റ്റ​ർ ഒ​ട്ടി​ച്ചു​കൊ​ടു​ക്കും പോ​ലെ ഞാ​ൻ അ​വ​രു​ടെ കാ​ലി​ലെ മു​റി​വി​ൽ പ്ലാ​സ്റ്റ​റൊ​ട്ടി​ച്ചെ​ന്നു മാ​ത്രം – സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ പോ​ലീ​സു​കാ​ര​ൻ വൃ​ദ്ധ​യു​ടെ കാ​ലി​ലെ മു​റി​വി​ൽ പ്ലാ​സ്റ്റ​ർ ഒ​ട്ടി​ക്കു​ന്ന ചി​ത്ര​ത്തി​ലെ ഹീ​റോ എ​എ​സ്ഐ എ.​എ.​ബെ​ന്നി ആ ​ചി​ത്ര​നി​മി​ഷ​ത്തി​നു പി​ന്നി​ലെ ക​ഥ പ​റ​ഞ്ഞു.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ല​രും പ​റ​യും പോ​ലെ ആ​ണി​കൊ​ണ്ട് മു​റി​ഞ്ഞ​തോ​ട ക​ന്പി​കു​ത്തി​ക്ക​യ​റി​യ​തോ ഒ​ന്നു​മ​ല്ല സ​ത്യ​ത്തി​ൽ സം​ഭ​വി​ച്ച​തെ​ന്നും സ്റ്റേ​ഷ​നി​ൽ ഇ​ട​ക്കി​ടെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​റ്റും പെ​റു​ക്കാ​നെ​ത്തു​ന്ന വൃ​ദ്ധ​യു​ടെ കാ​ലി​ൽ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന മു​റി​വി​ൽ പ്ലാ​സ്റ്റ​ർ വെ​ച്ചു​കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും പ​ഴ​യ​ന്നൂ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യും പി​ആ​ർ​ഒ​യു​മാ​യ ബെ​ന്നി വെ​ളി​പ്പെ​ടു​ത്തി.

കാ​ലി​ൽ മു​റി​വ് നേ​ര​ത്തെ​യു​ണ്ടാ​യ​താ​ണെ​ന്നും അ​തു​ക​ണ്ട​പ്പോ​ൾ അ​തി​ൽ പൊ​ടി​യും മ​ണ്ണും ആ​കാ​തി​രി​ക്കാ​ൻ വേ​ണ്ടി അ​ടു​ത്ത ക​ട​യി​ൽ നി​ന്നും ഒ​രു പ്ലാ​സ്റ്റ​ർ വാ​ങ്ങി​യൊ​ട്ടി​ച്ചു​കൊ​ടു​ത്തു​വെ​ന്ന് മാ​ത്രം. ആ ​നി​മി​ഷം സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി എ​ഫ്ബി​യി​ലും മ​റ്റും ഇ​ട്ട​തോ​ടെ സം​ഗ​തി ഹി​റ്റാ​യി – ബെ​ന്നി പ​റ​ഞ്ഞു.

എ​ന്തു​ത​ന്നെ​യാ​യാ​യാ​ലും ബെ​ന്നി വൃ​ദ്ധ​യു​ടെ കാ​ലി​ൽ പ്ലാ​സ്റ്റ​ർ പ​തി​ക്കു​ന്ന ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ക​ണ്ട് നി​ര​വ​ധി പേ​രാ​ണ് ലൈ​ക്ക് ചെ​യ്ത​തും ഷെ​യ​ർ ചെ​യ്ത​ത​തും. ഇ​തു​താ​ൻ​ടാ പോ​ലീ​സ്, ഇ​ങ്ങ​നെ​യാ​ക​ണം പോ​ലീ​സ് തു​ട​ങ്ങി​യ ക​മ​ന്‍റു​ക​ളും ധാ​രാ​ളം.

ചി​ത്രം ക​ണ്ട് പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​ളി​ച്ച് ബെ​ന്നി​യെ അ​ഭി​ന​ന്ദി​ച്ചു. പ​ഴ​യ​ന്നൂ​ർ സ്റ്റേ​ഷ​ൻ ന​ന്പ​ർ ത​പ്പി​യെ​ടു​ത്ത് ബെ​ന്നി​യെ വി​ളി​ക്കു​ന്ന​വ​രു​മു​ണ്ട്. വ​ട​ക്കാ​ഞ്ചേ​രി അ​റ​ങ്ങാ​ശേ​രി വീ​ട്ടി​ൽ പ​രേ​ത​നാ​യ റി​ട്ട.​എ​എ​സ്ഐ അ​ൽ​ഫോ​ണ്‍​സി​ന്‍റ​യും റോ​സി​യു​ടേ​യും മ​ക​നാ​ണ് ബെ​ന്നി.

ഭാ​ര്യ ജാ​ൻ​സി ക​രു​വാ​ങ്കാ​ട് വി​മ​ല​ഗി​രി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്. ര​ണ്ടു മ​ക്ക​ളു​ണ്ട്. കേ​ര​ള പോ​ലീ​സ് ചെ​റി​യ തെ​റ്റു ചെ​യാ​താ​ലും ചെ​റി​യ ന​ന്മ ചെ​യ്താ​ലും അ​ത് സ​മൂ​ഹ​ത്തി​ൽ വ​ലി​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ…

Related posts