കാമുകി തേച്ചിട്ട് പോയ വിഷമത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ പോലീസെത്തി രക്ഷപെടുത്തിയ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നവംബർ 23 -ന് രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.
വർഷങ്ങളായി പ്രേമിച്ച കാമുകി ബന്ധത്തിൽ നിന്നും പിൻമാറി. അതോടെ മാനസികമായി തളർന്ന യുവാവ് ഫേസ്ബുക്കിൽ ലൈവ് വീഡിയോ പങ്കുവച്ചു. താൻ മരിക്കാൻ പോകുവാണ്. ജീവിക്കാൻ പോലും തോന്നുന്നില്ല എന്ന് പറഞ്ഞ് ലൈവ് ഇട്ടു. ഇത് കണ്ട യുവാവിന്റ സുഹൃത്തുക്കൾ ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചു.
ഇയാളുടെ ‘ഫോൺ നമ്പറിന്റെ ലൊക്കേഷൻ കണ്ടെത്തിയാണ് പോലീസ് സ്ഥലത്തെത്തിയത്. ആരോഗ്യ പരിശോധനയ്ക്കായി യുവാവിനെ സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.