കൂത്തുപറമ്പ്: രണ്ടു പിഞ്ചുകുട്ടികളെ ഉപേക്ഷിച്ചു മുങ്ങിയ യുവതിയും കാമുകനും റിമാൻഡിൽ. കതിരൂർ പുല്യോട്ടെ മോനിഷ (27)യാണു സെൻട്രൽ പൊയിലൂരിലെ ഷലിനിന്റെ (27) കൂടെ ഒളിച്ചോടിയത്.
ഫേസ്ബുക്ക് വഴിയായിരുന്നു ഇരുവരും പ്രണയത്തിലായത്. ഈ മാസം 31 ന് രാത്രിയായിരുന്നു സംഭവം. മോനിഷക്ക് ആറും എട്ടും വയസുള്ള രണ്ടു കുട്ടികളുണ്ട്.
മോനിഷയുടെ ഭർത്താവിന്റെ പരാതി പ്രകാരം ബാലപീഡന നിയമപ്രകാരമാണു കതിരൂർ പോലീസ് കേസെടുത്തത്. തലശേരി എസിജെഎം കോടതി ഇരുവരേയും റിമാൻഡ് ചെയ്തു.