കേള്‍ക്കുന്നുണ്ടോ പോലീസുകാരന്‍ കെട്ടിയോനെ… വീട്ടിലേക്ക് ആവശ്യമായതെല്ലാം ഓണ്‍ലൈനില്‍ വാങ്ങിക്കോണം..! എ​സ്പി​യു​ടെ സ​ർ​ക്കു​ല​റി​നെ​തി​രെ പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

തൊ​ടു​പു​ഴ : ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ​ക്കാ​യി തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​നെ പ​രി​ഹ​സി​ച്ച് പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

ജീ​വ​ന​ക്കാ​ർ കോ​വി​ഡ്-19 പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​വ​ധി​യി​ലാ​യാ​ലും ക്വാ​റ​ന്‍റൈനി​ലാ​കാ​തെ നോ​ക്ക​ണ​മെ​ന്നും ക്വാ​റ​ന്‍റൈ​നി​ലാ​യാ​ൽ സ്വ​ന്തം നി​ല​യി​ൽ ചെ​ല​വ് വ​ഹി​ക്ക​ണ​മെ​ന്നും ഇ​വ​ർ വ​കു​പ്പു​ത​ല ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു​മു​ള്ള സ​ർ​ക്കു​ല​റാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്.​

ഡി​വൈ​എ​സ്പി​മാ​ർ മു​ഖേ​ന​യാ​ണ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് സ​ർ​ക്കു​ല​ർ ന​ൽ​കി​യ​ത്.​സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ ക​ച്ച​വ​ട-​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കി ഓ​ണ്‍​ലൈ​ൻ വ​ഴി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ശ്ര​മി​ക്ക​ണം.

ഇ​ക്കാ​ര്യ​ത്തി​ൽ മ​റ്റു​ള്ള​വ​രെ പ്രോ​ൽ​സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.​സ​ർ​ക്കു​ല​റി​ലെ വി​വ​ര​ങ്ങ​ൾ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും അ​റി​യി​ക്ക​ണ​മെ​ന്നും ഇ​ന്ന് ഉ​ച്ച​യ്ക്ക് 12നു ​മു​ന്പാ​യി ഇ​തു സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​തി​നെ​തി​രെ​യാ​ണ് പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത്. “കേ​ൾ​ക്കു​ന്നു​ണ്ടോ പോ​ലീ​സു​കാ​ര​ൻ കെ​ട്ടി​യോ​നെ.’ എന്നുതുടങ്ങിയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

സ​ർ​ക്കു​ല​ർ അ​നു​സ​രി​ച്ച് വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ​തെ​ല്ലാം ഓ​ണ്‍ ലൈ​നി​ൽ വാ​ങ്ങി​ക്കോ​ണ​മെ​ന്നും റേ​ഷ​ൻ ക​ട​യി​ലും മാ​വേ​ലി സ്റ്റോ​റി​ലും ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ മേ​ല​ധി​കാ​രി​യോ​ട് പ​റ​യ​ണ​മെ​ന്നു​മാ​ണ് പോ​സ്റ്റി​ലെ നി​ർ​ദേ​ശം.

പോ​ലീ​സു​കാ​ർ ഇ​നി ക​ണ്ടെ​യ്ൻ​മ​ന്‍റ് സോ​ണി​ൽ ഡ്യൂ​ട്ടി​ക്ക് പോ​കി​ല്ലെ​ന്നും അ​ഥ​വാ പോ​കേ​ണ്ടി വ​ന്നാ​ൽ കൊ​റോ​ണ​യോ​ട് ത​ന്‍റൊ​പ്പം വ​ര​രു​തെ​ന്നും വ​ന്നാ​ൽ താ​ൻ വ​കു​ക്കു ത​ല ന​ട​പ​ടി​യ്ക്കു വി​ധേ​യ​നാ​കേ​ണ്ടി വ​രു​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്ക​ണ​മെ​ന്നും മ​റ്റു​മാ​ണ് പ​രി​ഹാ​സ രൂ​പേ​ണ​യു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

ബ​ഹു​മാ​ന​പ്പെ​ട്ട ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും അ​റി​വി​ലേ​ക്കാ​യി പ​റ​യ​ട്ടെ…​ഒ​രു പോ​ലീ​സു​കാ​ര​നും കൊ​റോ​ണ​യെ വി​ളി​ച്ച് വീ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​റി​ല്ല സാ​ർ.. അ​ത്ര​മേ​ൽ ക​രു​ത​ലോ​ടെ​യാ​ണ് ഓ​രോ പോ​ലീ​സു​കാ​ര​നും ഈ ​സി​റ്റു​വേ​ഷ​ൻ കൈ​ക്കാ​ര്യം ചെ​യ്യു​ന്ന​ത്..​ഇ​തൊ​രു മാ​തി​രി സ​ർ​ക്കു​ല​ർ ആ​യി പോ​യി സാ​ർ..

മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ഈ ​സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്കു​ക ത​ന്നെ വേ​ണം.. ഇ​ത്ര​യും മോ​ശം അ​വ​സ്ഥ​യി​ലും ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ​ക്ക് കൊ​ടു​ക്കാ​ൻ പ​റ്റി​യ മെ​ഡ​ലാ​ണ് സാ​ർ വ​കു​പ്പ് ത​ല ന​ട​പ​ടി… എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Related posts

Leave a Comment