ഇംഫാല്‍: ഐ ലീഗിൽ കരുത്തരായ ചെന്നൈ സിറ്റിക്കെതിരേ സമനില പിടിച്ച് നെരോക്ക എഫ്സി. മൂന്നു ഗോളിന് പിന്നിൽ നിന്ന നെരോക്ക മൂന്നു ഗോൾ തിരിച്ചടിച്ച് ഒപ്പമെത്തുകയായിരുന്നു. ചെന്നൈ സിറ്റിക്ക് വേണ്ടി സ്പാനിഷ് താരം പെഡ്രോ മാന്‍സി ഹാട്രിക് നേടി.
35-ാം മിനിറ്റില്‍ മാന്‍സിയിലൂടെ ചെന്നൈ ആദ്യഗോൾ നേടി. 42,45+1 മിനിറ്റുകളിലും ഗോൾ നേടിയ മാന്‍സി ചെന്നൈ സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഈ സീസണിലെ മാന്‍സിയുടെ നാലാം ഹാട്രിക്കാണിത്.
എന്നാൽ രണ്ടാം പകുതിയിൽ ചെന്നൈയെ നെരോക്ക ഞെട്ടിച്ചു. 52-ാം മിനിറ്റിൽ ഫെലിക്സ് ചിഡിയിലൂടെ നെരോക്ക ഒരു ഗോൾ തിരിച്ചടിച്ചു. പിന്നീട് ഭൂട്ടാന് താരം ചെഞ്ചോ(67), ആര്യന് വില്യംസ്(87) എന്നിവരിലൂടെ നെരോക്ക സമനില പിടിച്ചു.
ചെന്നൈ സിറ്റി 16 മത്സരങ്ങളില്‍ നിന്നും 34 പോയിന്റുമായി ഒന്നാംസ്ഥാനത്താണ്. നെരോക്ക 17 കളികളിൽ 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.