ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 9.9 ശതമാനം ഓഹരികൾ വാങ്ങി ഫേസ്ബുക്ക്. 43,574 കോടി രൂപയുടേതാണ് ഇടപാട്.
ഇതോടെ ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി. ലോകത്തെ ഒരു ടെക്നോളജി കമ്പനി മൈനോരിറ്റി സ്റ്റോക്കിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.
ബ്രോഡ് ബാൻഡ് കണക്ടിവിറ്റി, സ്മാര്‍ട്ട് ഡിവൈസസ്, ക്ലൗഡ് സേവനങ്ങള്‍, ഡാറ്റ് അനലിറ്റിക്സ്, നിര്‍മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സേവനങ്ങള്‍ നല്കുന്ന പ്ലാറ്റ് ഫോമുകളിലാണ് ഫേസ്ബുക്കിന്റെ നിക്ഷേപം.
ഇന്ത്യന്‍ സാങ്കേതിക വിദ്യാ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിതെന്നും റിലയന്‍സ് അറിയിച്ചു. ഫേസ്ബുക്കുമായുള്ള പങ്കാളിത്തം വലിയ മാറ്റം ഉണ്ടാക്കുമെന്ന് ആർഐഎൽ ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.
കോവിഡിനെ തുടർന്നുള്ള രാജ്യത്തെ സാന്പത്തിക പ്രതിസന്ധികൾ ഉടൻ മറികടക്കാനാകുമെന്നും മുകേഷ് പറഞ്ഞു.