കൊല്ലം: പ്രളയക്കെടുതി മൂലം ജനങ്ങൾ ദാരിദ്ര്യവും ദുരിതവും അനുഭവിക്കുന്പോൾ 89450 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത് കേരള സർക്കാർ ഏറ്റെടുക്കാതെ എഫ്.സി.ഐ ഗോഡൗണുകളിൽ കെട്ടികിടക്കുന്ന വിവരം മൂന്നാഴ്ചയായി സർക്കാരിനെ അറിയിച്ചിട്ടും അരി ശേഖരിക്കാൻ സൗകര്യമായ ഇടമില്ലെന്ന മുടന്തൻ ന്യായങ്ങൾ ഗുരുതരമായ സർക്കാരിന്റെ വീഴ്ചയാണെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് കല്ലട ഫ്രാൻസിസ് ഒരു പ്രസ്താവനയിലൂടെ ആരോപിച്ചു.
സംസ്ഥാന സർക്കാർ പ്രളയക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാനാവശ്യപ്പെട്ടത് അനുസരിച്ചാണ് ഓഗസ്റ്റ് 21ന് അധിക അരി അനുവദിച്ചത്. എത്രയും പെട്ടന്ന് അരി ഏറ്റെടുക്കുകയും ദുരിതബാധിതപ്രദേശങ്ങളിൽ എത്തിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കല്ലട ഫ്രാൻസിസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.