തിരുവനന്തപുരം: ജില്ലയിലെ പ്രമുഖ എയിഡഡ് സ്കൂളിലെ അധ്യാപകന്റെ നഗ്നചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തി കാറും, മൊബൈൽ ഫോണും, പണവും കവർന്ന കേസിലെ രണ്ടു മുന്നും പ്രതികൾക്കു മൂന്നു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ ഒടുക്കിയില്ലങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. കോഴഞ്ചേരി വഴിഞ്ഞാണത്ത് വീട്ടിൽ ജോർജിന്റെ മകൻ റെജി ജോർജ്,കോഴഞ്ചേരി തോമയിൽ വീട്ടിൽ രാജന്റെ മകൻ രഞ്ജിത് എന്നിവരെയാണ്തി രുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ ആറു പ്രതികളാണുള്ളത്. നാലു പ്രതികൾ ഒളിവിലാണ്.
2010 മേയ് 31നായിരുന്നു സംഭവം.കേസിലെ ആറാം പ്രതി മോളിയുടെ മകന്റെ അധ്യാപകനായിരുന്നു പരാതിക്കാരൻ. മകന്റെ പഠന നിലവാരം അന്വേഷിക്കാനെന്ന വ്യജേന അധ്യാപകനെ മോളി വീട്ടിലേക്കു വിളിച്ചുവരുത്തി. മുൻകൂട്ടി തീരുമാനിച്ച പ്രകാരം മോളി മറ്റു പ്രതികളെയും വീട്ടിലേക്കു വിളിച്ചു വരുത്തി.
തുടർന്ന് പ്രതികൾ മോളിയോടൊപ്പം അധ്യാപകന്റെ നഗ്നചിത്രങ്ങ മൊബൈലിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തി എടിഎം കാർഡ് പിടിച്ചു വാങ്ങി അഞ്ചു ലക്ഷം ആവിശ്യപ്പെട്ടു. കൂടാതെ അധ്യാപകന്റെ കാർ വിൽപന നടത്തിയതായുള്ള രേഖ ഉണ്ടാക്കി വാഹനം കൈവശപ്പെടുത്തുകയും ചെയ്തു എന്നാണ് പോലീസ് കേസ്. 12 സാക്ഷികൾ, 21 തൊണ്ടി മുതലുകൾ, 12 രേഖകളും കോടതി വിചാരണ വേളയിൽ ഹാജരാക്കി.