ക​ടു​വാപ്പേടിയിൽ വിറച്ച് വയനാട് ; ക​ടു​വ​ കൂ​ട്ടിൽ കയറിയില്ലെങ്കിൽ മ​യ​ക്കു​വെ​ടി;മാന​ന്ത​വാ​ടി താ​ലൂ​ക്കി​ല്‍ ഹ​ര്‍​ത്താ​ല്‍


ക​ല്‍​പ്പ​റ്റ: വ​ട​ക്കേ​വ​യ​നാ​ട്ടി​ലെ പു​തു​ശേ​രി വെ​ള്ളാ​രം​കു​ന്നി​ല്‍ ക​ര്‍​ഷ​ക​ന്‍ പ​ള്ളി​പ്പു​റം തോ​മ​സ്(​സാ​ലു-50) ക​ടു​വ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്നു മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​ഡി​എ​ഫും ബി​ജെ​പി​യും മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ല്‍ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു.

തോ​മ​സി​ന്‍റെ കു​ടും​ബ​ത്തി​നു 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക, ആ​ശ്രി​ത​രി​ല്‍ ഒ​രാ​ള്‍​ക്കു ജോ​ലി ന​ല്‍​കു​ക, ക​ടു​വ​യെ പി​ടി​കൂ​ടു​ക, വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ഹ​ര്‍​ത്താ​ല്‍.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ കൃ​ഷി​യി​ട​ത്തി​ല്‍ ക​ടു​വ ആ​ക്ര​മ​ണ​ത്തി​ല്‍ വ​ല​തു​കാ​ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തോ​മ​സ് ഉ​ച്ച​ക​ഴി​ഞ്ഞു ക​ല്‍​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു പു​തു​ശേ​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലാ​ണ് സം​സ്‌​കാ​രം.നോ​ര്‍​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ മ​ക്കി​യാ​ട് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് പു​തു​ശേ​രി വെ​ള്ളാ​രം​കു​ന്ന്.

ഇ​വി​ടെ​നി​ന്നു പോ​യ ക​ടു​വ ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വാ​ളാ​ട് പൊ​ള്ള​ല്‍ ഭാ​ഗ​ത്ത് ഉ​ണ്ടെ​ന്ന് നി​ഗ​മ​ന​ത്തി​ലാ​ണ് വ​ന​പാ​ല​ക​ര്‍. ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നു വ​ന​സേ​ന ശ്ര​മം തു​ട​ങ്ങി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളാ​രം​കു​ന്നി​ലും സ​മീ​പ​ങ്ങ​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​നു ഏ​ഴ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചു. ക​ടു​വ​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തെ​ര​ച്ച​ലി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു മു​ത്ത​ങ്ങ​യി​ല്‍​നി​ന്നു കും​കി​യാ​ന​ക​ളെ എ​ത്തി​ച്ചി​ട്ടു​ണ്ട്.

ക​ടു​വ​യെ കൂ​ടു​വ​ച്ച് പി​ടി​ക്കാ​ന്‍ ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ഗം​ഗാ​സിം​ഗ് ഇ​ന്ന​ലെ ഉ​ത്ത​ര​വാ​യി​രു​ന്നു. കൂ​ടു​വ​ച്ച് പി​ടി​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ മ​യ​ക്കു​വെ​ടി പ്ര​യോ​ഗി​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

തൊ​ണ്ട​ര്‍​നാ​ട്, ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​ഗീ​ത ഇ​ന്നു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment