അല്ലെങ്കില്‍തന്നെ ദിവസങ്ങളുടെ കുറവ് നിമിത്തം കലണ്ടറിലെ വ്യത്യസ്തനാണ് ഫെബ്രുവരി മാസം. നാലു വര്‍ഷം കുടുമ്പോള്‍ ഈ കൗതുകം ഇരട്ടിയാകും. നാലുവര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരി 29 ഉണ്ടാകും. അതായാത് ലീപ് ഇയര്‍ എന്ന അധിവര്‍ഷം. സാധാരണ 365-ന് പകരം 366 കലണ്ടര്‍ ദിവസങ്ങളുള്ള വര്‍ഷങ്ങളാണ് അധിവര്‍ഷങ്ങള്‍.
അതായാത് ലീപ് ഇയര്‍ എന്ന അധിവര്‍ഷം. സാധാരണ 365-ന് പകരം 366 കലണ്ടര്‍ ദിവസങ്ങളുള്ള വര്‍ഷങ്ങളാണ് അധിവര്‍ഷങ്ങള്‍. ഫെബ്രുവരി 29ന് ജനിച്ചവര്‍ നമുക്കിടയില്‍ സ്വാഭാവികമായും കൗതുകം ഉളവാക്കും.
മറ്റ് വര്‍ഷങ്ങളില്‍ ഫെബ്രുവരി 28 ലൊ അല്ലെങ്കില്‍ മാര്‍ച്ച് ഒന്നിനൊ ആകും ഇവര്‍ പിറന്നാള്‍ കൊണ്ടാടുക. ഏറ്റവും പ്രയാസമുള്ള കാര്യം ഇവരില്‍ ഒട്ടുമിക്കവര്‍ക്കും ജന്മദിനമായി മേല്‍പ്പറഞ്ഞ രണ്ട് ദിനങ്ങളിലൊന്നിനെ ഔദ്യോഗിക രേഖകളില്‍ കൊടുക്കേണ്ടി വരും.
ഇനി ഏതെങ്കിലും കാലത്ത് ഈ ഭൂമിയില്‍ നിന്നും മാറി മറ്റൊരു ഗ്രഹത്തില്‍ താമസിക്കുമെന്ന് കരുതുക. അപ്പോഴും അധിവര്‍ഷ പ്രശ്നം ഉണ്ടാകും. കാരണം ഈ പ്രതിഭാസം ഭൂമിയുടെ മാത്രം പ്രത്യേകതയല്ല, മറിച്ച് നമ്മുടെ സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങള്‍ക്കും ബാധകമാണ്.
ചുരുക്കത്തില്‍ വേറിട്ട കൗതുകമായി ഫെബ്രുവരി 29 എല്ലായിടത്തും ഉണ്ടാകും. ഇതൊക്കെയാണെങ്കിലും ഫെബ്രുവരി 29ന് ജനിച്ചിരുന്നെങ്കില്‍ എന്ന് കൊതിക്കാത്തവര്‍ കുറവാണ്. കാരണം ആള്‍ക്കൂട്ടത്തില്‍ നിന്നും വ്യത്യസ്തനാക്കുന്ന ഒന്നാണല്ലൊ അത്.