തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വാക്സിനും ക്ഷാമം.
തിരുവനന്തപുരത്ത് സ്റ്റോക്കുള്ളത് 25,000 പേർക്കുള്ള വാക്സിൻ മാത്രമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്തെ മെഗാ ക്യാമ്പുകൾ മുടങ്ങുമോയെന്ന ആശങ്കയും ആരോഗ്യവകുപ്പ് പങ്കുവയ്ക്കുന്നുണ്ട്.
45 വയസിന് മുകളിലുള്ളവരുടെ വാക്സിൻ എത്രയും വേഗം എടുത്തുതീർക്കണമെന്ന തീരുമാനത്തിന് വിലങ്ങുതടിയാണ് വാക്സിൻ ക്ഷാമം.
രണ്ടാം വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ആവശ്യത്തിന് വാക്സിൻ കിട്ടാതെ പല സംസ്ഥാനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്.
കോവിഡിനെ തുടർന്ന് സംസ്ഥാനങ്ങളിൽ വാക്സിൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.