ശരീരം പറ്റില്ലെന്ന് പറയുമ്പോള്‍ ടെന്നീസ് കളി മതിയാക്കുമെന്ന് ഇതിഹാസ താരം റോജര്‍ ഫെഡറരര്. എന്റെ വിരമിക്കല്‍ ആരോഗ്യത്തെ അനുസരിച്ചു മാത്രമായിരിക്കും ഇപ്പോള്‍ വിരമിക്കേണ്ട സാഹചര്യമില്ല- ഫെഡറര്‍ പറഞ്ഞു. റഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ക്കു പിന്നില്‍ മൂന്നാം റാങ്കിലാണ് സ്വിസ്താരം ഈ സീസണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പുരുഷ ടെന്നീസില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ സ്ലാം കിരീടങ്ങള്‍ ഫെഡററുടെ പേരിലാണ്. 20 ഗ്രാന്‍ സ് ലാം കിരീടങ്ങളിലാണ് സ്വിസ്താരം സ്വന്തമാക്കിയിരിക്കുന്നത്. 2018 ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണാണ് താരം അവസാനമായി നേടിയ ഗ്രാന്സ്ലാം കിരീടം. അതിനു ശേഷം ഏഴ് എടിപി കിരീടങ്ങള്‍ നേടി.
ആകെ 103 കിരീടങ്ങളാണ് ഫെഡററുടെ പേരില്‍. ആറു കിരീടങ്ങള്‍ കൂടി നേടാനായാല്‍ ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കിരീട നേട്ടങ്ങള്‍ ഉള്ള ജിമ്മി കോണേഴ്സി(109)നൊപ്പമെത്താം.