മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർക്കു വിജയത്തുടക്കം. ബ്രിട്ടന്റെ അൽജാസ് ബെഡനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയ ഫെഡറർ രണ്ടാം റൗണ്ടിൽ കടന്നു.എതിരാളിയെ ഒന്നരമണിക്കൂറിനുള്ളിൽ 36 കാരനായ സ്വിസ് താരം മറികടന്നു. സ്കോർ: 6-3, 6-4, 6-3. രണ്ടാം റൗണ്ടിൽ ഫെഡറർ ജർമനിയുടെ ജാൻ ലെന്നാർഡ് സ്ട്രഫിനെ നേരിടും.
ഓസ്ട്രേലിയൻ ഓപ്പൺ: ഫെഡറർക്കു വിജയത്തുടക്കം
