കൊച്ചി: പ്രളയ ദുരിതബാധിതരായ ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്ക് ബാങ്ക് പ്രത്യേക വായ്പാ പദ്ധതി പ്രഖ്യാപിച്ചു. വീട് പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി സങ്കീർണതകളില്ലാതെ പത്തു ലക്ഷം രൂപ വരെയുള്ള വായ്പകൾ ലഭിക്കും.
കുറഞ്ഞത് ഒരു വർഷമായി ഭവന വായ്പാ തിരിച്ചടവ് നടത്തിവരുന്ന ഉപഭോക്താക്കൾക്ക് അപേക്ഷ നൽകാം. 8.50 ശതമാനം പലിശനിരക്കിലാണ് വായ്പ. വരുമാനം സംബന്ധിച്ച പുതിയ രേഖകൾ ഒന്നും സമർപ്പിക്കേണ്ടതില്ല. അത്യാവശ്യക്കാർക്ക് ആറു മാസംവരെ മോറട്ടോറിയം ലഭിക്കും. അപേക്ഷകൾ മുൻഗണനാ പരിഗണന നൽകിയും അതിവേഗ സംവിധാനത്തിലൂടെയുമാകും അനുവദിക്കുകയെന്നും ഫെഡറൽ ബാങ്ക് അറിയിച്ചു.