അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്കു​ കു​റ​ച്ചു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്കു​കു​റ​ച്ചു. അ​ര ശ​ത​മാ​ന​മാ​ണ് കു​റ​ച്ച​ത്. ഇ​തോ​ടെ 4.75 -5 ശ​ത​മാ​ന​ത്തി​ലേ​ക്ക് പ​ലി​ശ നി​ര​ക്കു​ക​ള്‍ താ​ഴ്ന്നു. സാ​മ്പ​ത്തി​ക മേ​ഖ​ല​യെ ഉ​ത്തേ​ജി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണു ന​ട​പ​ടി.

നാ​ലു വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഫെ​ഡ് കേ​ന്ദ്ര പ​ലി​ശ നി​ര​ക്ക് കു​റ​യ്‌​ക്കു​ന്ന​ത്. ജോ ​ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കീ​ഴി​ൽ പ​ലി​ശ​നി​ര​ക്ക് കു​റ​യ്ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്. പ​ണ​പ്പെ​രു​പ്പം ര​ണ്ടു ശ​ത​മാ​ന​ത്തി​ലേ​ക്കു കു​റ​യു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ണു തീ​രു​മാ​ന​മെ​ന്നും ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് വ്യ​ക്ത​മാ​ക്കി.

വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ പ​ലി​ശ നി​ര​ക്കി​ല്‍ അ​ര ശ​ത​മാ​നം കു​റ​വ് കൂ​ടി വ​രു​ത്തു​മെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്നു. 2025 ല്‍ ​ഒ​രു ശ​ത​മാ​നം കു​റ​വ് കൂ​ടി പ​ലി​ശ നി​ര​ക്കി​ല്‍ വ​രു​ത്തി​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment