ദുബായ് ടെന്നീസ് ചാന്പ്യൻഷിപ്പ് രണ്ടാം റൗണ്ടിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ സ്പാനിഷ് താരം ഫെർണാണ്ടോ വെർഡസ്കോയുമായി ഏറ്റുമുട്ടും. ആദ്യ റൗണ്ടിൽ ജർമനിയുടെ ഫിലിപ്പ് കോൽഷഅബയ്ബെറിനെയാണ് ഫെഡറർ കീഴടക്കിയത്. സ്കോർ: 6-4, 3-6, 6-1. ഇറ്റലിയുടെ ഫാബിയാനോയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 3-6, 6-3, 6-2നാണ് വെർഡസ്കോ ആദ്യ റൗണ്ടിൽ കീഴടക്കിയത്.
ഏഴാം സീഡ് താരമായ കാനഡയുടെ റോണിക് ആദ്യ റൗണ്ടിൽ പുറത്തായി. ജർമനിയുടെ സ്ട്രഫ് 6-4, 5-7, 6-4ന് റോണിക്കിനെ അട്ടിമറിച്ചു. ഒന്നാം സീഡായ ജാപ്പനീസ് താരം കെയ് നിഷികോരി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഫ്രഞ്ച് താരമായ ബെനോട് പയറിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയായിരുന്നു നിഷികോരിയുടെ മുന്നേറ്റം. സ്കോർ: 6-4, 6-3.