ന്യൂജഴ്സി: പക്ഷി ഇടിച്ചതിനെ തുടർന്ന് എഞ്ചിന് തീപിടിച്ച വിമാനം അടിയന്തരമായി ഇറക്കി. ഫെഡ്എക്സ് ബോയിംഗ് 767 കാർഗോ വിമാനത്തിനാണു തീപിടിച്ചത്. ന്യൂജേഴ്സിയിലെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചിറകിൽ തീജ്വാലകളുമായി വിമാനമിറങ്ങുന്നതിന്റെ ദൃശ്യം പുറത്തുവന്നു.
തീപിടിത്തം നിയന്ത്രണവിധേയമാക്കിയതിനാൽ മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല. ഇന്ത്യാനാപൊളിസിലേക്ക് പോകുകയായിരുന്ന വിമാനം നൂറ് കണക്കിന് അടി ഉയരത്തിൽ പറക്കുന്പോഴാണു സംഭവം നടന്നത്. ഒരു മാസത്തിനിടെ വടക്കേ അമേരിക്കയിൽ നാല് വലിയ വ്യോമയാന ദുരന്തങ്ങളാണ് ഉണ്ടായത്.