ആദ്യ ആറു മാസം കുഞ്ഞിനു മുലപ്പാൽ മാത്രം; അ​മ്മ​യ്ക്കു​ള്ള ഗു​ണ​ങ്ങ​ള്‍ അറിയാം

മു​ല​യൂ​ട്ടാം എ​ത്ര​യും പെ​ട്ടെ​ന്ന്..
മു​ല​പ്പാ​ലി​ലെ ഓ​രോ തു​ള്ളി​ക്കും രോ​ഗ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ശേ​ഷി​യു​ണ്ട്. കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​വും അ​മ്മ​യും കു​ഞ്ഞും ത​മ്മി​ലു​ള്ള ബ​ന്ധ​വും ഉ​റ​പ്പി​ക്കാ​ന്‍ കു​ഞ്ഞ് ജ​നി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്നു മു​ല​യൂ​ട്ട​ല്‍ തു​ട​ങ്ങ​ണം.

കൊ​ള​സ്ട്രം
പ്ര​സ​വി​ച്ച​യു​ട​ന്‍ ഊ​റി​വ​രു​ന്ന ഇ​ളം മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള പാ​ലാ​ണ് കൊ​ള​സ്ട്രം.പോ​ഷ​ക​ങ്ങ​ളാ​ലും ആ​ന്‍റി ​ബോ​ഡി​ക​ളാ​ലും സ​മൃ​ദ്ധ​മാ​യ കൊ​ള​സ്ട്രം കു​ഞ്ഞി​നെ അ​ണു​ബാ​ധ​യി​ല്‍ നി​ന്ന് സം​ര​ക്ഷി​ക്കാ​നും കു​ഞ്ഞി​ന്‍റെ ദ​ഹ​ന വ്യ​വ​സ്ഥ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു.

ഈ ​കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ക
* കു​ഞ്ഞ് ജ​നി​ച്ച​തി​നു​ശേ​ഷം എ​ത്ര​യും പെ​ട്ടെ​ന്നു മു​ല​യൂ​ട്ട​ല്‍ തു​ട​ങ്ങ​ണം
* ആ​ദ്യ ആ​റു മാ​സ​ത്തി​ല്‍ കു​ഞ്ഞി​നു മു​ല​പ്പാ​ല്‍ മാ​ത്രം കൊ​ടു​ത്താ​ല്‍ മ​തി
* ആ​റു മാ​സ​ത്തി​നു​ശേ​ഷം മു​ല​പ്പാ​ലി​നൊ​പ്പം അ​ര്‍​ധ​ഖ​ര രൂ​പ​ത്തി​ലു​ള്ള മൃ​ദു​വാ​യ ഭ​ക്ഷ​ണം കൊ​ടു​ത്തു തു​ട​ങ്ങാം.
* ചു​രു​ങ്ങി​യ​തു ര​ണ്ടു വ​യ​സ് വ​രെ​യെ​ങ്കി​ലും മു​ല​യൂ​ട്ട​ണം.

മു​ല​യൂ​ട്ട​ല്‍ – അ​മ്മ​യ്ക്കു​ള്ള ഗു​ണ​ങ്ങ​ള്‍
* ശ​രീ​ര​ത്തി​ലെ ക​ലോ​റി​യു​ടെ അ​ള​വു നി​യ​ന്ത്രി​ച്ച് തൂ​ക്കം കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്നു
* സ്ത​നാ​ര്‍​ബു​ദ​ത്തി​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

* മു​ല​യൂ​ട്ട​ല്‍ ഓ​ക്‌​സി​ടോ​ണി​ന്‍റെ അ​ള​വ് കൂ​ട്ടു​ന്ന​തി​നാ​ല്‍ ഗ​ര്‍​ഭ​പാ​ത്രം പെ​ട്ടെ​ന്നു ചു​രു​ങ്ങു​ന്ന​തി​നു സ​ഹാ​യി​ക്കു​ക​യും പ്ര​സ​വ​ത്തി​നു ശേ​ഷ​മു​ള്ള ര​ക്ത​സ്രാ​വം കു​റ​യ്ക്കു​ന്ന​തി​നു കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു.

* അ​മ്മ​യും കു​ഞ്ഞും ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​കു​ന്നു.

കു​ഞ്ഞി​നു​ള്ള ഗു​ണ​ങ്ങ​ള്‍
* കു​ഞ്ഞി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്കും ബു​ദ്ധി​വി​കാ​സ​ത്തി​നും ആ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു
* മു​ല​പ്പാ​ല്‍ എ​ളു​പ്പ​ത്തി​ല്‍ ദ​ഹി​ക്കു​ന്ന​തു​കൊ​ണ്ട് ഗ്യാ​സ് ട്ര​ബി​ള്‍, മ​ല​ബ​ന്ധം എ​ന്നി​വ കു​റ​യു​ന്നു
* അ​ണു​ബാ​ധ, വ​യ​റി​ള​ക്കം, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍,അ​ല​ര്‍​ജി എ​ന്നി​വ​യി​ല്‍ നി​ന്നു സം​ര​ക്ഷി​ക്കു​ന്ന ആ​ന്‍റിബോ​ഡി​ക​ള്‍ മു​ല​പ്പാ​ലി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു.
* ശ​രീ​രോ​ഷ്മാ​വ് നി​ല​നി​ര്‍​ത്താ​നും നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​നും സ​ഹാ​യി​ക്കു​ന്നു.


വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യകേരളം.

 

Related posts

Leave a Comment