ജോലിക്കു പോകുമ്പോഴും കുഞ്ഞിനു മുലപ്പാല്‍ നല്‍കാം. അതിനായി മുലപ്പാല്‍ ശേഖരിച്ചുവയ്ക്കാം. മുലപ്പാൽ ശേഖരിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്..
*സ്തനങ്ങള്‍ സോപ്പും വെള്ളവുമുപയോഗിച്ചു വൃത്തിയാക്കണം
* കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച്ു വൃത്തിയാക്കിയശേഷം കൈകള്‍ കൊണ്ടോ പമ്പുപയോഗിച്ചോ മുലപ്പാല്‍ പിഴിഞ്ഞെടുക്കുക.
* ഉപയോഗിക്കുന്നതിനു മുമ്പായി പമ്പ് വൃത്തിയാക്കണം
* അണുവിമുക്തമാക്കിയ ഗ്ലാസിലോ സ്റ്റെയിന്‍ലസ് സ്റ്റീല്‍ / സിലിക്കോണ്‍ ബോട്ടിലില്‍ മുലപ്പാല്‍ ശേഖരിക്കുക.
* ബോട്ടിലിനു മുറുക്കി അടയ്ക്കാവുന്ന അടപ്പുണ്ടെന്ന് ഉറപ്പാക്കുക.
* ശേഖരിച്ച മുലപ്പാല്‍ നാലു മണിക്കൂര്‍ വരെ അന്തരീക്ഷ ഊഷ്മാവിലും റഫ്രിജറേറ്ററില്‍ നാലു ദിവസം വരെയും സൂക്ഷിക്കാം.
* റഫ്രിജറേറ്ററിന്റെയോ ഫ്രീസറിന്റെയോ ഡോറില്‍ മുലപ്പാല്‍ സൂക്ഷിക്കരുത്.
* റഫ്രിജറേറ്ററില്‍ നിന്ന് എടുക്കുന്ന മുലപ്പാല്‍ ചെറിയ ചൂടുവെള്ളത്തില്‍ ഇറക്കിവച്ച് തണുപ്പു മാറ്റാം. നേരിട്ടോ മൈക്രോ വേവ് ഓവനില്‍ വച്ചോ ചൂടാക്കരുത്.
* ചൂടാക്കിയ പാല് രണ്ടു മണിക്കൂറിനുളളില്‍ ഉപയോഗിക്കണം. വീണ്ടും തണുപ്പിച്ച് ഉപയോഗിക്കരുത്
* മുലപ്പാല്‍ ശേഖരിക്കുന്ന കുപ്പിയും അടപ്പും നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യകേരളം.