ഹോട്ടലില്‍ മനുഷ്യമാംസം വിളമ്പിയതായി വെളിപ്പെടുത്തല്‍. ഇറ്റലിയിലെ പാദുവയിലുള്ള ഒരു ചൈനീസ് റസ്‌റ്റോറന്റിലെ ജീവനക്കാരനാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മാംസം ചെത്തിമാറ്റിയ നിലയിലുള്ള മനുഷ്യന്റെ കാലുകളുടെ ചിത്രവും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഹോട്ടലിന്റെ അടുക്കളയില്‍ നിന്ന് കാമറയില്‍ പകര്‍ത്തിയതാണ് ഈ ചിത്രങ്ങളെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. സ്‌ളോവേനിയക്കാരനായ ഉപഭോക്താവിന് നല്‍കിയ ഭക്ഷണത്തിലാണ് മനുഷ്യമാംസം അടങ്ങിയിരുന്നതെന്നും ഇയാള്‍ പറഞ്ഞു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഇറ്റാലിയന്‍ പോലീസും ഭക്ഷ്യസുരക്ഷാ വകുപ്പും ഹോട്ടലിനെതിരേ അന്വേഷണം ആരംഭിച്ചുണ്ട്.