എഴുത്തുകാരൻ ജയമോഹൻ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സിനും മലയാളികൾക്കുമെതിരേ നടത്തിയ ആരോപണത്തിൽ വിശദീകരണം തേടില്ലന്ന് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ. മലയാള സിനിമയിലെ എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്സ് യൂണിയനിലെ അംഗമാണ് ജയമോഹൻ, എങ്കിലും വിശദീകരണം തേടില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
കലയെകുറിച്ചും സാമൂഹികജീവിതത്തെ കുറിച്ചുമുള്ള കാഴ്ച്ചപ്പാടാണ് ജയമോഹന്റെ പ്രസ്താവന . അതിൽ ട്രേഡ് യൂണിയൻ വിശീകരണം തേടേണ്ട ആവശ്യമില്ല. ചിത്രത്തിനെതിരേ നടത്തിയ പ്രസ്താവനയിൽ പശ്ചാത്താപമില്ലെന്ന് ജയമോഹൻ പറഞ്ഞതിൽ യാതൊരു അത്ഭുമില്ല. പശ്ചാത്താപമുള്ളിടത്തേ നന്മയുണ്ടാകൂ. അദ്ദേഹം ഉറച്ചു നിൽക്കുമെങ്കിൽ മാത്രമേ മഞ്ഞുമ്മൽ ബോയ്സ് കുറച്ചുകൂടി മഹത്തായ സിനിമയായി മാറൂ എന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
‘ജയമോഹന്മാരോട് പോവാൻ പറ, സിനിമ പറയുന്നത് മനിതരുടെ സ്നേഹമാണ്’ എന്നായിരുന്നു ബി ഉണ്ണികൃഷ്ണൻ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. ഈ പെറുക്കികൾ മദ്യപിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, നൃത്തം വയ്ക്കുന്നതും, തല്ലു പിടിക്കുന്നതും നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടെങ്കിൽ, ജയമോഹൻ നിങ്ങൾക്ക് നിങ്ങളെ നഷ്ടമായിരിക്കുന്നു. സിനിമ പറയുന്നത് മനിതരുടെ സ്നേഹം തന്നെയാണ്. ശിക്ഷകരായ ദൈവങ്ങളോടും ജയമോഹന്മാരോടും പോവാൻ പറ, പോലിസ് ആളുകളെ തല്ലച്ചതയ്ക്കണമെന്ന് ഒരു മടിയും കൂടാതെ പുലമ്പുന്ന നിങ്ങൾ ലക്ഷണമൊത്ത ഒരു ഫാസിസ്റ്റായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നായിരുന്നു ഉണ്ണികൃഷ്ണന്റെ വാക്കുകൾ.