കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപം ഫ്ളാറ്റില്‍നിന്നു വീണ് വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. മാഹി ഗവ. ആശുപത്രിയില്‍ ഡോക്ടര്‍ ഷദ ജഹാന് (24) ആണ് മരിച്ചത്.
കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപ്പാർട്ടുമെന്റിന്റെ പന്ത്രണ്ടാം നിലയിൽനിന്നാണ് വനിതാ ഡോക്ടർ വീണത്.
ഫ്ളാറ്റില്‍ അതിഥിയായി എത്തിയതാണ് ഡോക്ടറെന്നും അവിടെ എന്തോ ആഘോഷം നടന്നിരുന്നെന്നും ഫ്ളാറ്റിലെ സെക്യൂരിറ്റി പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനായി ഡോക്ടര്‍ എത്തിയതെന്ന് വ്യക്തമായി.
ഡോക്ടര്‍ വിഷാദരോഗത്തിന് മരുന്ന് കഴിച്ചിരുന്നതായി പോലീസ് അറിയിച്ചു. പഠനാവശ്യത്തിനായി പിതാവിനൊപ്പം കോഴിക്കോട് എത്തിയ ഷദ ജഹാന് രണ്ട് ദിവസം മുന്‍പ് കോഴിക്കോട് എത്തി സുഹൃത്തുക്കള്‍ക്കൊപ്പം ഫ്ളാറ്റില്‍ താമസിക്കുകയായിരുന്നു.
പുലര്‍ച്ചെ നാലോടെയാണ് യുവതിയെ താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെള്ളയില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.