പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ട അധ്യാപിക പിടിയില്‍.
വിവാഹിതയായ 33കാരി അധ്യാപിക ക്ലാസ് മുറിയില്‍ വെച്ച് 14 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
ജസീക്ക ലാങ്ഫോര്‍ഡ് എന്ന അധ്യാപികയാണ് സംഭവത്തില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്.
അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം ഉണ്ടായത്. ക്ലാസ് മുറി അകത്ത് നിന്നും അടച്ചിട്ടിരിക്കുന്നത് കണ്ട പ്രിന്‍സിപ്പിള്‍ കതകില്‍ മുട്ടിയപ്പോഴാണ് തങ്ങള്‍ പിടിക്കപ്പെട്ടുവെന്ന് അധ്യാപികയ്ക്ക് മനസിലായത്.
ഉടനെ തന്നെ വിദ്യാര്‍ത്ഥിയെ അധ്യാപിക ഡെസ്കിന് അടിയില്‍ ഒളിപ്പിച്ചു. തന്നോട് ഡെസ്കിനടിയില്‍ കയറി ഒളിക്കാന്‍ ജസീക്ക പറഞ്ഞതായി വിദ്യാര്‍ത്ഥി കോടതിയില്‍ പറഞ്ഞു.
തന്റെ ഭര്‍ത്താവ് മാത്യുവിനൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ത്ഥിക്ക് അയച്ച് കൊടുത്തതായും അധ്യാപിക കുറ്റ സമ്മതം നടത്തി.
ഒരു കുട്ടിയുടെ അമ്മ കൂടിയാണ് ജെസ്സിക്ക. ബലാത്സംഗ പ്രതികള്‍ക്ക് മേല്‍ ചുമത്തുന്ന ഏറ്റവും ഗുരുതരമായ വകുപ്പാണ് ജസീക്കയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
ജയില്‍ മോചനത്തിന് ശേഷവും അഞ്ച് വര്‍ഷം പ്രൊബേഷനും ജസീക്കയ്ക്ക് നേരിടണം. 2018ലാണ് അധ്യാപികയെ കോടതി ശിക്ഷിക്കുന്നത്.
ക്ലാസ് കഴിഞ്ഞതിന് ശേഷം മറ്റ് വിദ്യാര്‍ത്ഥികള്‍ പോയ ശേഷമായിരുന്നു ജസീക്ക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.
ഈ കാഴ്ച കണ്ട പ്രിന്‍സിപ്പല്‍ ഈ വിവരം സ്കൂള്‍ മാനേജ്മെന്റിനെയും വിദ്യാര്‍ഥിയുടെ മാതാപിതാക്കളെയും അറിയിക്കുകയായിരുന്നു.