ഒരു തേപ്പ് കൊണ്ടൊന്നും ജീവിതം അവസാനിക്കില്ലെന്ന് ഞാനങ്ങ് തീരുമാനിച്ചു ! തുറന്നു പറച്ചിലുമായി നടി ഫെമിന

ടൊവിനോ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.

പുതുമുഖ നടി ഫെമിന ജോര്‍ജ് ആണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. ബ്രൂസിലി ബിജി എന്ന കരാട്ടെകാരിയുടെ വേഷം മനോഹരമായി അവതരിപ്പിക്കാന്‍ ഫെമിനയ്ക്ക് സാധിച്ചിരുന്നു.

പിന്നീട് ബ്രൂസ് ലീ ബിജി എന്ന പേരില്‍ തന്നെയാണ് നടി അറിയപ്പെട്ടതും. പല അഭിമുഖങ്ങളിലൂടെയും തന്റെയും മിന്നല്‍ മുരളിയുടെയും വിശേഷങ്ങള്‍ ഫെമിന പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സിനിമയുടെ പിന്നണി വിശേഷങ്ങളെക്കുറിച്ചും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുമൊക്കെ മനസ്സു തുറന്നിരിക്കുകയാണ് നടി.

മിന്നല്‍ മുരളിയില്‍ ബിജി കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍ അനീഷ് കല്യാണം വിളിക്കുന്നതാണ് ആദ്യം എടുത്ത ഷോട്ട്. അതിനു ശേഷമാണ് ആ കിക്ക്.

പക്ഷേ സിനിമയില്‍ ആ സീന്‍ ഇല്ലായിരുന്നു. ഇപ്പോള്‍ തോന്നുന്നു ആ കരച്ചില്‍ സീന്‍ ഇല്ലാതിരുന്ന നന്നായെന്ന്.

അതുകൊണ്ട് തന്നെ ബിജിയുടെ എന്‍ട്രി ഇത്തിരി പവര്‍ഫുള്‍ ആയല്ലോ എന്നാണ് ഫെമിന പറയുന്നത്.

അതേ സമയം ബിജിയെ പോലെ യഥാര്‍ഥ ജീവിതത്തില്‍ തനിക്കും തേപ്പ് കിട്ടിയിട്ടുണ്ടെന്നും നടി വെളിപ്പെടുത്തുന്നു.

ആ കാര്യത്തിലും ബിജിയുടെ ആറ്റിട്യൂട് തന്നെയായിരുന്നു എനിക്കും. തേപ്പ് കിട്ടിയത് കൊണ്ട് ജീവിതം അവസാനിക്കുന്നില്ലല്ലോ.

നാളെ മറ്റെന്തോ നല്ലത് സംഭവിക്കാന്‍ ഉണ്ടെന്ന് ചിന്തിച്ചു മുന്നോട്ടു പോവുക. അടിച്ചു പൊളിച്ചു ജീവിച്ചു കാണിച്ചു.

ക്ലൈമാക്‌സ് സീനിലെ ബ്രൂസ് ലി കിക്ക് ശരിയാകാഞ്ഞതോടെ തനിക്ക് സങ്കടവും ടെന്‍ഷനും കൂടിയെന്നും ഒടുവില്‍ ടേക്ക് ഓകെയായപ്പോഴാണ് ആശ്വാസമായതെന്നും നടി പറയുന്നു.

ഞാന്‍ ബാഗ് ഒക്കെ പാക്ക് ചെയ്ത് പോകാന്‍ റെഡിയായി വന്നപ്പോഴാണ് അറിയുന്നത് കോവിഡ് പോസിറ്റീവ് ആണെന്ന്.

അതിന്റെ ക്ഷീണം കാരണമാണ് ടേക്കിന്റെ എണ്ണം കൂടിയത്. കേട്ടപാടെ ബേസിലേട്ടന്‍ പറഞ്ഞു, ടേക്ക് ഒക്കെ, ഓടിക്കോ എന്ന്.

എന്നെ കോവിഡ് അവശയാക്കിയിട്ടില്ലെന്ന് മാത്രമല്ല കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചത് കൊണ്ട് മറ്റാര്‍ക്കും എന്റെ കയ്യില്‍ നിന്ന് കോവിഡ് കിട്ടിയില്ല.

സിനിമ മോഹിച്ച എത്തിയ ആളാണ് ഞാന്‍ അതുകൊണ്ട് ഇതൊക്കെ മിന്നല്‍ എനര്‍ജി തരുന്ന പ്രോത്സാഹനം ആണെന്നും ഫെമിന പറയുന്നു.

അതേ സമയം ഓഡിഷനിലൂടെയാണ് ഫെമിന മിന്നല്‍ മുരളിയുടെ ഭാഗമാവുന്നത്. അതിന് മുന്‍പ് മറ്റൊരു സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്ത് സെലക്ട് ആയെങ്കിലും ആ സിനിമ നടക്കാതെ പോവുകയായിരുന്നു.

പിന്നീട് മിന്നല്‍ മുരളി വന്നപ്പോഴും കോവിഡും ലോക്ഡൗണുമൊക്കെ കാരണം അതും വൈകി. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് സെറ്റില്‍ എത്തിയതെന്നും നടി പറഞ്ഞിരുന്നു.

Related posts

Leave a Comment