സിനിമയിലേക്കു വരണമെന്ന ആഗ്രഹം കാരണമാണ് വിദേശപഠനം ഉപേക്ഷിച്ചതുതന്നെ.
എറണാകുളം സെന്റ് തെരേസാസ് കോളജിൽ എംകോം പഠനം പൂർത്തിയാക്കി ഒരുമാസം കഴിഞ്ഞാണ് മിന്നൽ മുരളിയുടെ ഓഡിഷൻ.
കുട്ടിക്കാലം മുതൽ സിനിമയെ ഒരുപാടു സ്നേഹിച്ചു. സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന ആഗ്രഹം പിന്നീട് എപ്പോഴോ എന്റെ ഒപ്പം വളർന്നു.
അഭിനയമായിരുന്നു കുറച്ചുകൂടി ഇഷ്ടം. ആഗ്രഹം വളർന്നപ്പോൾ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ചു. ഓഡിഷൻ വിടാതെ പിടിച്ചു.
ഇൻസ്റ്റഗ്രാമിൽ മിന്നൽ മുരളിയുടെ ഓഡിഷൻ കാൾ കണ്ടാണ് അയയ്ക്കുന്നത്. മാർഷ്യൽ ആർട്സ് അറിയുന്നവരെയാണ് വേണ്ടത്.
സ്കൂളിൽ പഠിക്കുമ്പോൾ രണ്ടാഴ്ച കരാട്ടെ ക്ലാസിൽ പങ്കെടുത്തതിന്റെ ധൈര്യത്തിൽ വെറുതേ അയച്ചു.
ഓഡിഷൻ കഴിഞ്ഞപ്പോൾ ശരീരഭാരം കുറയ്ക്കാൻ പറഞ്ഞു. പിന്നെ ട്രെയിനിംഗും ഗ്രൂമിംഗ് തന്നു, മെല്ലെ മിന്നൽമുരളിയുടെ ഭാഗമായിത്തീർന്നു.