ബേസിൽ-ടൊവിനോ ചിത്രം മിന്നൽ മുരളിയിലൂടെ അഭിനയരംഗത്തെത്തിയ ഫെമിന ജോർജിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. മിന്നൽ മുരളിയിലെ ബ്രൂസ്ലി ജിബിമോൾ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമായിരുന്നു ഫെമിന കാഴ്ച വച്ചത്.
തീപ്പൊരി ബെന്നി, ശേഷം മൈക്കിൽ ഫാത്തിമ എന്നിവയാണ് നടിയുടെ മറ്റ് സിനിമകൾ. രാജഗിരി കോളജിൽ ഡിഗ്രി പൂർത്തിയാക്കിയ ഇൻഫോപാർക്കിൽ ജോലി ചെയ്യുമ്പോഴാണ് മിന്നൽ മുരളിയുടെ ഓഡിഷനിൽ ഫെമിന പങ്കെടുക്കുന്നത്.
സിനിമയ്ക്കു ശേഷം കൊച്ചി സ്വദേശിയായ താരം എംകോം പൂർത്തായിക്കിയിരുന്നു. പുതിയ ഫോട്ടോഷൂട്ടിൽ കുറച്ചു ഗ്ലാമറസായാണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.