ഫെമിനിസ്റ്റ് എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസിൽ തെളിയുന്ന രൂപം തോളൊപ്പം മുറിച്ചിട്ട മുടിയും വലിയ കണ്ണടയുമൊക്കെ വെച്ച ആളുകളെ ആണ്. തോളൊപ്പം മുടി മുറിച്ചിട്ട യുവതിയെ കണ്ട് ഫെമിനിസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് യുവാവ് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വെെറലാവുകയാണ്.
സൗത്ത് ജിയോങ്സാങ് പ്രവിശ്യയിലെ ജിഞ്ചുവിലെ ഒരു സ്റ്റോറിലെ ജീവനക്കാരിയായ യുവതിയെ മുടിയുടെ നീളം കുറവായതിന്റെ പേരിൽ ഫെമിനിസ്റ്റാണെന്ന് ആരോപിച്ച് 20 വയസുള്ള യുവാവ് ആക്രമിക്കുകയായിരുന്നു.
സിസിടിവിയിൽ യുവാവ് സ്ത്രീയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കടയിലെത്തിയ ഇയാൾ യുവതിക്ക് നേരെ പാഞ്ഞടുക്കുകയും ഫെമിനിസ്റ്റാണെന്ന് പറഞ്ഞ് നിലത്തിട്ട് ചവിട്ടുകയും തൊഴിക്കുകയും ചെയ്തു.
നിനക്ക് ചെറിയ മുടിയാണ്. അപ്പോൾ നീ ഒരു ഫെമിനിസ്റ്റ് ആയിരിക്കണം. ഞാനൊരു മെയിൽ ഷോവനിസ്റ്റാണ്. ഫെമിനിസ്റ്റുകൾ ഞങ്ങളുടെ അക്രമത്തിന് അർഹരാണെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നും പറഞ്ഞാണ് ഇയാൾ സ്ത്രീയെ അക്രമിച്ചത്.
ഇയാളുടെ ആക്രമണത്തിൽ യുവതിയുടെ ചെവിക്കും ലിഗമെന്റിനും പരിക്കേറ്റു. പോലീസെത്തി യുവാവിനെ പിടിച്ച് മാറ്റുകയായിരുന്നു. പോലീസ് എത്തുന്നതു വരെ ഇയാൾ യുവതിയെ മർദിച്ചുകൊണ്ടേയിരുന്നു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.