വര്‍ക്കലയിലെ പുതിയ എസ്ഐ ആനി ശിവയെ അഭിനന്ദിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുടെ പ്രവാഹമാണ്. ഇത്തരത്തില്‍ ആനിശിവയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന് ഉണ്ണി മുകുന്ദന് പുലിവാലു പിടിച്ചിരിക്കുകയാണിപ്പോള്‍.
ആനിയുടെ ചിത്രത്തിനൊപ്പം ‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്’ എന്ന പരാമര്‍ശം നടത്തയതിനാണ് ഉണ്ണിക്കെതിരെ സ്ത്രീപക്ഷ വാദികള്‍ തിരിയാന്‍ കാരണം.
പോസ്റ്റിനടിയില്‍ നിരവധി പേരാണ് ഉണ്ണിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ആത്യന്തികമായി വലിയ പൊട്ടു തൊടണോ വേണ്ടയോ എന്നത് അവരവരുടെ ചോയിസ് ആണെന്നാണ് പലരും കമന്റായി ചൂണ്ടിക്കാട്ടിയത്.
വലിയപൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണം പുതിയ അറിവിന് നന്ദിയെന്നും ഒരു തലമുറക്ക് മുമ്പുള്ള പല സ്ത്രീകളും വലിയപൊട്ടുതൊടുന്നവരായിരുന്നുവെന്നും പക്ഷേ അവരാരും സ്ത്രീശാക്തീകരണം എന്നു പറഞ്ഞുനടന്നവരായിരുന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്തു.
അതൊക്കെ സ്വന്തം ഇഷ്ടമാണ് അതും ഇതുമായി കൂട്ടികുഴക്കുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു വിമര്‍ശനം.
ചെലോരു വല്യ പൊട്ടിടും. ചെലോരു ഇടത്തില്ല. ചെലോരു മസ്സില് വരുത്തും, ചെലോരു വരുത്തൂല. ബേസിക്കലി ചോയ്സ് ആണ്.
പിന്നെ സ്ത്രീകളെല്ലാരും അച്ചീവേഴ്സ് ആകണമെന്ന് ആര്‍ക്കാണിത്ര വാശിയെന്നും സ്വാതന്ത്ര്യ ദിന റാലിയില്‍ അഭ്യാസപ്രകടനം കാണിച്ചാല്‍ ആഹാ പെണ്ണ്, ശാക്തീകരണം. ഒറ്റയ്ക്ക് ഇഷ്ടമുള്ളവണ്ണം ജീവിച്ചാല്‍ ശാക്തീകരണം പോയി. പോക്ക് കേസായെന്നും ചിലര്‍ കമന്റ് ചെയ്തു.
വലിയ പൊട്ട്, അത് തൊടുന്ന സ്ത്രീകളുടെ സ്വാതന്ത്രമാണെന്നും അതും ശാക്തീകരണവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഉണ്ണിക്ക് ചിലര്‍ മറുപടി നല്കി.
വലിയ പൊട്ട് ഇടണം എന്ന് തോന്നുന്നവര്‍ അത് ഇടും. സ്വപ്നങ്ങള്‍ നേടാന്‍ ശ്രമിക്കുന്നവര്‍ അതും നേടും. സ്ത്രീകളുടെ സ്വാതന്ത്ര്യം കയ്യില്‍ വച്ചു അളന്നു കൊടുക്കാന്‍ ഉണ്ണിയോട് ആരാ പറഞ്ഞത്.
നാളെ ഉണ്ണിയോട്, മസ്സിലും പെരുപ്പിച്ചു നടക്കുന്നതിലല്ല വേറെ വല്യ സ്വപ്നങ്ങളില്‍ ആണ് കാര്യം എന്ന് ആരേലും പറഞ്ഞാലോ എന്നും ചിലര്‍ കമന്റ് ചെയ്തു. എന്തായാലും കമന്റുകളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഉണ്ണി മുകുന്ദനു നേരെയുള്ളത്.