കണ്ണൂര്‍: മുപ്പത്തിയഞ്ചാമത് ദേശീയ ഫെൻസിംഗ് ചാന്പ്യൻഷിപ്പ് 31 മുതൽ ജനുവരി മൂന്നു വരെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ടീമുകളെ കൂടാതെ സർവീസ് ടീമുകളും പങ്കെടുക്കും.
ചാന്പ്യൻഷിപ്പിൽ എഴുന്നൂറോളം കായികതാരങ്ങള്‍ പങ്കെടുക്കും. ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസിലേക്കുള്ള സെലക്ഷൻ മത്സരം കൂടിയാണ് ചാന്പ്യൻഷിപ്പ്. ഒളിമ്പ്യന്‍ ഭവാനി ദേവി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.