കാട്ടുപൂച്ചയുടെ വംശവർധനവ് നിയന്ത്രിക്കുന്നതിനായി ന്യൂസിലൻഡിൽ നടത്തിയ വേട്ട മത്സരത്തിൽ ചത്തത് 340 ഓളം മൃഗങ്ങൾ. ഇത് റിക്കാർഡ് വേട്ടയാണെന്നാണ് ന്യൂസിലൻഡ് അവകാശപ്പെടുന്നത്.
കാട്ടുപൂച്ചകളെ വേട്ടയാടാൻ 2023ൽ ആണ് ന്യൂസിലൻഡ് അനുമതി നൽകിയത്. മാൻ, പന്നി, താറാവ്, മുയൽ എന്നിവയുടെ വംശവർധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വേട്ടയാടാനുള്ള അനുമതി നൽകിയിരുന്നു.
നോർത്ത് കാന്റർബറിയിൽ നടന്ന വേട്ടയാടലിൽ 1500 ലധികം പേരാണ് പങ്കെടുത്തത്. ഇതിൽ 440 പേർ 14 വയസിന് താഴെയുള്ളവരാണ്. കൂടുതൽ പൂച്ചകളെ കൊല്ലുന്നയാൾക്ക് 500 ന്യൂസിലൻഡ് ഡോളറും ഏറ്റവും വലിയ പൂച്ചയെ കൊല്ലുന്നയാൾക്ക് 1000 ന്യൂസിലൻഡ് ഡോളറുമാണ് സമ്മാനം.
10 കിലോമീറ്ററിനുള്ളിൽ ഒരു കെണി വയ്ക്കാം. ഇതിൽ നാടൻ പൂച്ച വീണാൽ അവയെ വെറുതെ വിടണം. കെണിയിൽ വീഴുന്ന പൂച്ചകളെ റൈഫിൾ ഉപയോഗിച്ചാണ് കൊല്ലേണ്ടത്.
അതേസമയം ഇത്തരത്തിലുള്ള വേട്ടയാടൽ കുട്ടികളിൽ അക്രമവാസന വളർത്തുന്നതിന് കാരണമാകുമെന്ന് പരിസ്ഥിതി മൃഗസംരക്ഷണ സംഘങ്ങൾ പറയുന്നു.