കോവിഡ്-19 ഏറ്റവുമധികം നാശം വിതച്ച ഇറ്റലിയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയാണ് ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരി കുടുംബം.
ഇറ്റലിയില്‍ വൈറസ് ബാധയ്‌ക്കെതിരേയുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പത്ത് മില്ല്യണ്‍ യൂറോയും(എകദേശം 81 കോടി രൂപ) 150 വെന്റിലേറ്ററും റെഡ് ക്രോസ് സര്‍വീസിനായി നിരവധി വാഹനങ്ങളുമാണ് ഫെരാരി കുടുംബമായ അഗ്നേലി ഇറ്റാലിയന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയിരിക്കുന്നത്.
ഇറ്റലിയ്ക്കു പുറത്തുനിന്നാണ് 150 വെന്റിലേറ്ററുകള്‍ രാജ്യത്തെത്തിക്കുന്നത്. ഇത് ഇറ്റലിയുടെ പല ഭാഗങ്ങളിലേക്കായി എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
രാജ്യത്തിലെ പല ഭാഗങ്ങളിലുള്ള ആളുകള്‍ക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കുന്നതിനായും റെഡ്‌ക്രോസ് സര്‍വീസിനായി നിരവധി വാഹനങ്ങളും ഫെരാരി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 5476 ആളുകളാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ മാത്രം മരിച്ചത്.
റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണവും ഇറ്റലിയെ ആശങ്കയിലാക്കുന്നതാണ്. രാജ്യം പൂര്‍ണമായും അടച്ചിട്ട നിലയിലാണ് ഇപ്പോഴുള്ളത്.
അതേസമയം, വൈറസ് ബാധയെ തുടര്‍ന്ന് ഫെരാരി ഫോര്‍മുല വണ്‍, റോഡ് കാറുകളുടെ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് മാര്‍ച്ച് 28 വരെ നിര്‍മാണ യൂണിറ്റ് അടച്ചിടുമെന്നാണ് ഫെരാരി അറിയിച്ചിരിക്കുന്നത്. ഇറ്റലിയിലെ മരാനെല്ലോയിലാണ് ഫെരാരിയുടെ പ്ലാന്റ്.